മൂന്നാം ജയം തേടി യുണൈറ്റഡ് ബെനിഫിക്കക്കെതിരെ

- Advertisement -

ചാംപ്യൻസ്‌ലീഗിൽ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തിൽ ഇന്ന് ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് പോർച്ചുഗീസ് ക്ലബ്ബ് ബെനിഫിക്കയെ നേരിടും. ഇന്ത്യൻ സമയം പുലർച്ചെ 12.15ന് ബെനിഫിക്കയുടെ ഹോം ഗ്രൗണ്ടിൽ ആണ് മത്സരം.

ഗ്രൂപ്പിലെ രണ്ടു മത്സരങ്ങളും വിജയിച്ചു മികച്ച ഫോമിലാണ് യുണൈറ്റഡ് ഉള്ളത്. ഇന്ന് ബെനിഫിക്കകെതിരെ വിജയിക്കാനായൽ മൗറീൻഹൊക്കും സംഘത്തിനും അടുത്ത റൗണ്ടിലേക്കുള്ള പ്രവേശനം ഏകദേശം ഉറപ്പിക്കാനാവും. പരിക്കേറ്റ ഫെല്ലയിനി ഇന്നും കളിക്കില്ല, മാറ്റിച്ച് – ഹെരേര തന്നെയായിരിക്കും മധ്യനിരയിൽ കളിക്കുക. പ്രതിരോധത്തിൽ പരിക്കേറ്റ ഭായിക്ക് പകരം ലിൻഡാലോഫ് ഇറങ്ങിയേക്കും. യുണൈറ്റഡ് താരങ്ങളായ വിക്ടർ ലിൻഡാലോഫും നെമാഞ്ച മാറ്റിച്ചും തങ്ങളുടെ പഴയ ക്ലബിനെതിരെ ഇറങ്ങുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.

ഗ്രൂപ്പിലെ രണ്ടു മത്സരങ്ങളും പരാജയപ്പെട്ട ബെനിഫിക്കക്ക് ഇന്നത്തെ മത്സരം വിജയിച്ചേ മതിയാവൂ. സ്വന്തം ഗ്രൗണ്ടിൽ ആണ് മത്സരം നടക്കുന്നത് എന്ന ആനുകൂല്യം ബെനിഫിക്കക്ക് ലഭിക്കും.

യൂണൈറ്റഡും ബെനിഫിക്കയും ഇതുവരെ 9 മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ ആറിലും വിജയം ഇംഗ്ലീഷ് ക്ലബിന് ആയിരുന്നു. ഒരു മത്സരത്തിൽ മാത്രമാണ് പോർച്ചുഗീസ് ക്ലബിന് വിജയിക്കാനായത്, രണ്ടു മത്സരങ്ങൾ സമനിലയിലായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement