
ചാമ്പ്യൻസ് ലീഗ് അവസാന പതിനാറിൽ കടക്കാൻ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് റഷ്യൻ ക്ലബായ CSKA മോസ്കോയെ നേരിടും. മാഞ്ചസ്റ്ററിന്റെ സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോഡിൽ നടക്കുന്ന പോരാട്ടത്തിൽ യുണൈറ്റഡിന് ഒരു സമനില മാത്രം മതി ഗ്രൂപ്പ് ചാമ്പ്യന്മാരായി അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടാൻ. ഇന്ത്യൻ സമയം പുലര്‍ച്ചെ 01.15ന് ആണ് കിക്കോഫ്.
ബേസലിനെതിരെ വഴങ്ങിയ അപ്രതീക്ഷിത തോല്‍വിയിലൂടെ നോകൗട്ട് യോഗ്യത നീണ്ടു പോയ യുണൈറ്റഡിന് സ്വന്തം കാണികളുടെ മുന്നിൽ ബേസലിനെ തോല്പിക്കുക എന്നത് ബുദ്ധിമുട്ടാവില്ല. അര്സനലിനെതിരെ റെഡ് കാർഡ് വാങ്ങിയെങ്കിലും യൂറോപ്പിൽ കളിക്കുന്നതിന് വിലക്ക് ഇല്ലാത്തതിനാൽ പോഗ്ബ യുണൈറ്റഡ് നിരയിൽ ഉണ്ടാവും. ഫോമില്ലാതെ വിഷമിക്കുന്ന ലുകാക്കു ഫോമിലേക്ക് തിരിച്ചെത്തും എന്ന പ്രതീക്ഷയിൽ ആണ് ഹൊസെ മൗറീൻഹൊയും സംഘവും. മധ്യനിരയിൽ മാറ്റിച്ചിന് വിശ്രമം നൽകി ഹെരേരയെ ആയിരിക്കും മൗറീൻഹോ ഇറക്കുക. അര്സനലിനെതിരെ തകർപ്പൻ പ്രകടനം നടത്തിയ ഗോൾ കീപ്പർ ഡിഹെയക്കും വിശ്രമം അനുവധിച്ചിട്ടുണ്ട്. ഡിഹെയക്ക് പകരം റൊമേറോ ആയിരിക്കും വലകാക്കുക.
കഴിഞ്ഞ മത്സരത്തിൽ CSKA മോസ്കോയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് യുണൈറ്റഡ് തകർത്തിരുന്നു. നിലവിൽ ഗ്രൂപ്പിൽ മൂന്നാമതുള്ള മോസ്കോക്ക് അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ ബേസലിന്റെ റിസൾട്ടിനെ കൂടെ നോക്കേണ്ടി വരും
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial