തുടർച്ചയായ നാലാം വിജയം തേടി ചുവന്ന ചെകുത്താന്മാർ ബെനിഫിക്കക്കെതിരെ

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ തുടർച്ചയായ നാലാം വിജയം തേടി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ബെനിഫിക്കയെ നേരിടും. യുണൈറ്റഡിന്റെ സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോഡിൽ ആണ് മത്സരം നടക്കുന്നത്.

ആദ്യ പാദ എവേ മത്സരത്തിൽ ബെനിഫിക്കയെ തോൽപ്പിച്ച ആത്‍മവിശ്വാസത്തിൽ ആണ് യുണൈറ്റഡ് സ്വന്തം ഗ്രൗണ്ടിൽ ഇറങ്ങുന്നത്. റാഷ്ഫോഡ് നേടിയ ഏക ഗോളിന്റെ പിൻബലത്തിൽ ആയിരുന്നു യുണൈറ്റഡിന്റെ വിജയം. മൂന്നു മത്സരങ്ങളില് നിന്നായി 8 ഗോളുകൾ അടിച്ച യൂണൈറ്റഡ് വഴങ്ങിയത് ഒരു ഗോൾ മാത്രമാണ്. മുന്നേറ്റ നിരയിൽ ലുകാക്കുവിന്റെ കൂടെ റാഷ്ഫോഡും മാർഷ്യലും ഇറങ്ങിയേക്കും എന്നു മൗറീൻഹോ സൂചിപ്പിച്ചിരുന്നു. മധ്യനിരയിൽ ഹെരേര – മാറ്റിച് സഖ്യം തന്നെയായിരിക്കും ഉണ്ടാവുക. കഴിഞ്ഞ ലീഗ് മത്സരത്തിൽ പുറത്തിരുന്ന ജോണ്സ് ടീമിലേക്ക് മടങ്ങിയെത്തിയേക്കും.

ഗ്രൂപ്പ് എയിൽ അവസാന സ്ഥാനത്തുള്ള ബെനിഫിക്ക കളിച്ച മൂന്നു മത്സരങ്ങളും പരാജയപ്പെട്ടിരുന്നു. ലീഗിൽ പ്രതീക്ഷ നിലനിർത്താൻ വിജയം അനിവാര്യമാണ്. മികച്ച ഫോമിലുള്ള ജോനാസ് തന്നെയായിരിക്കും ബെനിഫിക്കയുടെ കുന്തമുന.

ഇന്ത്യൻ സമയം പുലർച്ചെ 01.15ന് ആണ് കിക്കോഫ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇന്ന് മുതൽ ചാമ്പ്യൻസ് ലീഗ് കിക്കോഫ് 1.15ന്
Next articleനോക്ക്ഔട്ട് ഉറപ്പിക്കാൻ ബാഴ്സ ഒളിമ്പ്യാക്കോസിനെതിരെ