നോക്ക്ഔട്ട് ലക്ഷ്യമിട്ട് യുണൈറ്റഡ് ഇന്ന് ബാസെലിനെതിരെ

- Advertisement -

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ മല്സരിച്ച നാലെണ്ണവും വിജയിച്ച യുണൈറ്റഡ് നോക്ക്ഔട്ട് ലക്ഷ്യമിട്ട് ഇന്ന് എഫ്‌സി ബാസെലിനെ നേരിടും. ഇന്ന് മത്സരം സമനിലയിൽ ആയാൽ പോലും മാഞ്ചസ്റ്ററിനു അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ കഴിയും. എഫ്‌സി ബാസെലിന്റെ ഹോം ഗ്രൗണ്ട് സൈന്റ്റ് യാക്കോബ് സ്റ്റേഡിയത്തിൽ ആണ് മത്സരം.

പരിക്കേറ്റ ഡിഫൻഡർമാരായ ബായി, ഫിൽ ജോൺസ് എന്നിവർ ഇല്ലാതെയാവും യുണൈറ്റഡ് ഇന്നും ഇറങ്ങുക. വിക്റ്റർ ലിന്ഡലോഫ്, സ്മാളിങ് എന്നിവർക്കായിരിക്കും പ്രതിരോധത്തിന്റെ ചുമതല. റോഹോ ആദ്യ ഇലവനിൽ സ്ഥാനം പിടിക്കാൻ സാധ്യതയില്ല. പരിക്ക് മാറി ന്യൂകാസിലിനെതിരായ മത്സരത്തിൽ പോഗ്ബ ഇറങ്ങി എങ്കിലും ഇന്നത്തെ മത്സരത്തിൽ ഇറങ്ങാൻ സാധ്യതയില്ല, മാറ്റിച്ചിനൊപ്പം ഹെരേരയോ ഫെല്ലെയ്‌നിയോ ആയിരിക്കും മധ്യനിരയിൽ ഉണ്ടാവുക. മികച്ച ഫോമിലുള്ള മാര്ഷ്യലിനും രാഷ്‌ഫോർഡിനും ലുകാകുവിനൊപ്പം മുന്നേറ്റനിരയിൽ സ്ഥാനമുണ്ടാവും. ഇബ്രാഹിമോവിച് ആദ്യ ഇലവനിൽ ഉണ്ടായേക്കില്ല.

ഇന്ന് വിജയത്തിൽ കുറഞ്ഞതൊന്നും ആതിഥേയർ പ്രതീക്ഷിക്കുന്നുണ്ടാവില്ല, ചാംപ്യൻസ്ലീഗ് പ്രതീക്ഷകൾ നിലനിർത്താൻ ബാസെലിനു വിജയം അനിവാര്യമാണ്. 2011ൽ ഹോം മത്സരത്തിൽ യുണൈറ്റഡിനെ തോൽപ്പിച്ചിട്ട് എഫ്‌സി ബാസെൽ.

ഇന്ത്യൻ സമയം പുലർച്ചെ 1.15നു ആണ് കിക്കോഫ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement