ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ യുണൈറ്റഡ്‌ ചാംപ്യൻസ് ലീഗ് നോകൗട്ടിൽ

- Advertisement -

ഓൾഡ് ട്രാഫോഡിൽ ഒരു ഗോളിന് പിറകിൽ പോയ മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം പകുതിയിൽ 2 മിനുട്ടിൽ നേടിയ രണ്ടു ഗോളുകളോടെ ജയം സ്വന്തമാക്കി. സി എസ് കെ എ മോസ്കോയെ 2-1 ന് തോൽപിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ ചാംപ്യൻസ് ലീഗ് നോകൗട്ട് ഉറപ്പിച്ചു.

യുനൈറ്റഡ് നിരയിൽ ലുക്ക് ഷോ സീസണിലെ ആദ്യ തുടക്കം ലഭിച്ചു. മാറ്റിച്ചിന് പകരം ഹെരേരയും ആദ്യ ഇലവനിൽ ഇടം നേടി. ഇരു ടീമുകളും അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും നേരത്തെ ഗോൾ കണ്ടെത്താനായില്ല. പക്ഷെ ആദ്യ പകുതി പിരിയുന്നതിന് തൊട്ട് മുൻപ് മോസ്‌കോ ലീഡ് നേടി. വിറ്റിഞൊയാണ് സന്ദർശകരുടെ ഗോൾ കണ്ടെത്തിയത്.

രണ്ടാം പകുതിയിൽ യുനൈറ്റഡ് ശക്തമായി തിരിച്ചു വരുന്നതാണ് കണ്ടത്. 64 ആം മിനുട്ടിൽ പോഗ്ബയുടെ പാസ്സിൽ ലുകാക്കു യുണൈറ്റഡിന്റെ സമനില ഗോൾ നേടി. ഏറെ വൈകാതെ 66 ആം മിനുട്ടിൽ മാറ്റയുടെ പാസ്സ് ഗോളാക്കി രാഷ്ഫോഡ് മാഞ്ചെസ്റ്ററിനെ മുന്നിലെത്തിച്ചു. പിന്നീടും യുനൈറ്റഡ് ശക്തമായി ആക്രമിക്കുകയും, അതി ശക്തമായി പ്രതിരോധിക്കുകയും ചെയ്തതോടെ സമനില ഗോൾ കണ്ടെത്താൻ പോലും മോസ്കോകായില്ല. ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ബാസൽ ബെൻഫിക്കയെ എതിരില്ലാത്ത 2 ഗോളുകൾക്ക് തോൽപിച്ചു ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തോടെ നോകൗട്ട് ഉറപ്പിച്ചു. ഗ്രൂപ്പിൽ 15 പോയിന്റുമായി യുനൈറ്റഡ് ഒന്നാം സ്ഥാനത്തും 12 പോയിന്റുമായി ബാസൽ രണ്ടാം സ്ഥാനത്തും ഫിനിഷ് ചെയ്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement