യുണൈറ്റഡിന് യുവേഫയുടെ പിഴ ശിക്ഷ

- Advertisement -

ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മൈതാനത്തിൽ എത്താൻ വൈകിയതിന് മാഞ്ചസ്റ്റർ യുണൈറ്റഡിന് യുവേഫയുടെ പിഴ. 15000 യൂറോയാണ് ഇംഗ്ലീഷ് ക്ലബ്ബ് പിഴയായി നൽകേണ്ടത്. ഈ മാസം ആദ്യം നടന്ന വലൻസിയക്ക് എതിരായ മത്സരത്തിലാണ് യുണൈറ്റഡ് ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യാൻ വൈകിയത്.

സ്വന്തം മൈതാനമായ ഓൾഡ് ട്രാഫോഡിൽ ടീം എത്താൻ വൈകിയതോടെ അന്ന് മത്സരം ഏതാനും മിനിട്ടുകൾ വൈകിയാണ് തുടങ്ങിയത്. മസരത്തിൽ വലൻസിയക്ക് എതിരെ യുണൈറ്റഡ് ഗോൾ രഹിത സമനില വഴങ്ങിയിരുന്നു. പ്രീമിയർ ലീഗിൽ ടി വി ക്യാമറ നോക്കി മോശം ഭാഷ പ്രയോഗിച്ച യുണൈറ്റഡ് പരിശീലകൻ ജോസ് മൗറീഞ്ഞോ ഇംഗ്ലണ്ട് ഫുട്ബാൾ അസോസിയേഷന്റെ അച്ചടക്ക നടപടിയും നേരിടേണ്ടി വന്നേക്കും.

Advertisement