ചാംപ്യൻസ് ലീഗ് ക്വാർട്ടർ ലക്ഷ്യമിട്ട് യുണൈറ്റഡ്‌

- Advertisement -

ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഓൾഡ് ട്രാഫോഡിൽ ഇറങ്ങും. സെവിയ്യക്ക് എതിരെ ആദ്യ പാദത്തിൽ ഗോൾ രഹിത സമനില വഴങ്ങിയ മൗറിഞ്ഞോക്കും സംഘത്തിനും ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്. നാളെ പുലർച്ചെ ഇന്ത്യൻ സമയം 1.15 നാണ് മത്സരം കിക്കോഫ്.

ലിവർപൂളിന് എതിരായ നിർണായക പ്രീമിയർ ലീഗ് ജയത്തിന് ശേഷം ഇറങ്ങുന്ന യുണൈറ്റഡ്‌ വർധിച്ച ആത്മവിശ്വാസത്തോടെയാവും കളത്തിൽ ഇറങ്ങുക. പോൾ പോഗ്ബ ഇന്ന് കളിക്കുമോ എന്ന കാര്യത്തിൽ സംശയമാണ്. പകരം യുവ താരം മാക്ടോമിനി ആദ്യ ഇലവനിൽ ഇടം നേടിയേക്കും. ഫെല്ലായ്‌നിയും മാച്ച് ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട്. ആന്റണി മാർഷിയാൽ ഇന്നും കളിച്ചേക്കില്ല. ലിവർപൂളിന് എതിരെ ടീമിലേക്ക് തിരിച്ചെത്തിയ എറിക് ബായി തന്നെയാവും പ്രതിരോധത്തെ നയിക്കുക.

സെവിയ്യ നിരയിൽ ജീസസ് നവാസ് കളിക്കില്ല. പരിക്കേറ്റ താരത്തിന് പകരം ഗബ്രിയേൽ മെർക്കാഡോ ആദ്യ ഇലവനിൽ ഇടം നേടിയേക്കും. യൂറോപ്പ്യൻ മത്സരങ്ങളിൽ ഏറെ അനുഭവ സമ്പത്തുള്ള മൗറീഞ്ഞോയുടെ ടീമിനെ മറികടക്കാൻ മോന്റെല്ലേക്ക് ഏറെ പണി പെടേണ്ടി വരും എന്നുറപ്പാണ്. പ്രത്യേകിച്ചും മത്സരം ഓൾഡ് ട്രാഫോഡിലാവുമ്പോൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement