
തുടർച്ചയായ നാലാം മത്സരവും വിജയിച്ചു മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗിന്റെ നോക്ഔട്ടിലേക്ക് ഒരു പടി കൂടെ അടുത്തു.ഓൾഡ് ട്രാഫോഡിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചത്. ബെനിഫിക്ക ഗോൾ കീപ്പർ മിലെ സ്വിലറിന്റെ ഓണ്‍ ഗോളും ഡിലേ ബ്ലിൻഡ് നേടിയ പെനാൽറ്റിയും ആണ് യുണൈറ്റഡിനെ വിജയത്തിലേക്ക് എത്തിച്ചത്.
കഴിഞ്ഞ മത്സരത്തിൽ എന്ന പോലെ ഈ മത്സരത്തിലും 18 വയസുകാരൻ മിലെ സ്വിലറിന്റെ നിർഭാഗ്യം ബെനിഫിക്കക്ക് വിനയാവുകയായിരുന്നു. 45ആം മിനിറ്റിൽ മാറ്റിച് എടുത്ത ലോങ് ഷോട്ട് ബാറിൽ തട്ടി മടങ്ങി എങ്കിലും സ്വിലറിന്റെ ശരീരത്തിൽ തട്ടി ഗോളിലേക്ക് നീങ്ങുകയായിരുന്നു.
78ആം മിനിറ്റിൽ റാഷ്ഫോഡിനെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഡിലേ ബ്ലിൻഡ് ഗോളാക്കി മാറ്റി യുണൈറ്റഡിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial