ബാഴ്സലോണ സെന്റർ ബാക്ക് ഉംറ്റിറ്റിക്ക് കോവിഡ്

ബാഴ്സലോണയിൽ ഒരു താരത്തിന് കൂടെ കോവിഡ് സ്ഥിരീകരിച്ചു. ബാഴ്സലോണയുടെ ഫ്രഞ്ച് സെന്റർ ബാക്ക് ഉംറ്റിറ്റിക്ക് ആണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്. താരത്തിന് ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്ന് ബാഴ്സലോണ അറിയിച്ചു. ഉംറ്റിറ്റിയുടെ ആരോഗ്യ നില തൃപ്തികരമാണ്. താരം ഐസൊലേഷനിൽ നിൽക്കും. കഴിഞ്ഞ ദിവസം ബാഴ്സലോണ യുവതാരം ടൊഡിബോയ്ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു.

ഉംറ്റിറ്റി പരിക്കായതിനാൽ ഇപ്പോൾ ബാഴ്സലോണ സ്ക്വാഡിനൊപ്പം ഇല്ല. അതുകൊണ്ട് തന്നെ ഇന്ന് ബയേണിനെ നേരിടുന്ന ടീമിലെ ആരുമായും താരത്തിന് സമ്പർക്കമുണ്ടായിട്ടില്ല. ഇന്ന് ലിസ്ബണിൽ ഉള്ള ബാഴ്സലോണ സ്ക്വാഡും കൊറോന ടെസ്റ്റ് ചെയ്തിരുന്നു. എല്ലാവരും നെഗറ്റീവ് ആണ്.

Previous articleകാത്തു നിന്നത് സാഞ്ചോയെ, എത്തുന്നത് സെർബിയൻ താരം സ്റ്റെവാനോവിച്
Next articleബാഴ്സലോണയെ ബാക്കി വെക്കാതെ ബയേൺ!! മെസ്സിയെയും സംഘത്തെയും എട്ടുനിലയിൽ പൊട്ടിച്ച് സെമിയിൽ