വീഡിയോ അസിസ്റ്റന്റ് റഫറി ചാമ്പ്യൻസ് ലീഗിൽ അനിവാര്യം

- Advertisement -

വീഡിയോ അസിസ്റ്റന്റ് റഫറി ചാമ്പ്യൻസ് ലീഗിൽ അനിവാര്യമാണെന്ന് യുവേഫ വൈസ് പ്രസിഡണ്ട് മൈക്കിൾ ഉവ്വ. ആധുനിക ഫുട്ബോളിന് ആവശ്യമാണെന്നും ചാമ്പ്യൻസ് ലീഗിൽ എന്തായാലും വീഡിയോ അസിസ്റ്റന്റ് റഫറി ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. VAR ൽ നിന്നും ഒരു തിരിച്ചു വരവ് ഇനി ഉണ്ടാകില്ലെന്നും ഇനി പിന്നോട്ട് പോകാൻ ആധുനിക ഫുട്ബോളിന് ആകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവന്റസ് – ലിവർപൂൾ, റയൽ – ബയേൺ മത്സരങ്ങൾ സമീപ കാലത് വീഡിയോ അസിസ്റ്റന്റ് റഫറിയുടെ ആവശ്യകത വിളിച്ചോതുന്ന മതസരങ്ങൾ ആയിരുന്നു.

നിലവിൽ സൗഹൃദ മത്സരങ്ങളിലും മേജർ ലീഗ് സോക്കർ, സീരി ഏ, ബുണ്ടസ് ലീഗ ടൂർണമെന്റുകളിലും VAR ന്റെ സേവനം ഉപയോഗിക്കുന്നുണ്ട്. റഷ്യൻ ലോകകപ്പിലും സേവനം ഉണ്ടാകും. ഫിഫ പ്രസിഡന്റ് ജിയാനി ഇന്ഫന്റിനോയുടെ ആവശ്യ പ്രകാരമാണ് ഒട്ടേറെ ലീഗുകളും സൗഹൃദ മത്സരങ്ങളിലും VAR ഉപയോഗിക്കപ്പെട്ടത്. മറഡോണ അടക്കമുള്ള ഫുട്ബോൾ ഇതിഹാസങ്ങളും VAR നെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. റഷ്യൻ ലോകകപ്പിൽ വീഡിയോ അസിസ്റ്റന്റ് റഫറിയുടെ സേവനം ഉണ്ടാകും

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement