തുർക്കിയിലെ ചാമ്പ്യൻസ് ലീഗ് ഫൈനൽ മാറ്റാൻ ആലോചിച്ച് യുവേഫ

തുർക്കിയിലെ ചാമ്പ്യൻസ് ലീഗ് ഫൈനൽ മാറ്റാൻ ആലോചിച്ച് യുവേഫ. 2020ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ വേദി തുർക്കിയിലെ ഇസ്താംബുൾ ആണെന്ന് മുൻപ് തന്നെ യുവേഫ പ്രഖ്യാപിച്ചതാണ്. എന്നാൽ തുർക്കിയുടെ സിറിയൻ അധിനിവേശവും കുർദുകൾക്കെതിരായ മിലിറ്ററി ഓപ്പറേഷനും വിവാദമാണ്.

ഇതിന് പിന്നാലെ യൂറോ കപ്പ് യോഗ്യതാ മത്സരങ്ങളിൽ തുർക്കി താരങ്ങളുടെ മിലിട്ടറി സല്യൂട്ടും വിവാദമായി. ഇതേ തുടർന്നാണ് ഇസ്താംബൂളിൽ നിന്നും ചാമ്പ്യൻസ് ലീഗ് ഫൈനൽ മാറ്റാൻ യുവേഫ ആലോചിക്കുന്നത്. സെക്യൂരിറ്റി കാരണങ്ങൾ കൊണ്ടും കൂടിയാണ് കടുത്ത നടപടിയിലേക്ക് യുവേഫയെ പ്രേരിപ്പിക്കുന്ന ഘടകം. മിലിറ്ററി സല്യൂട്ടുമായി കളിക്കളത്തിലെത്തിയ താരങ്ങൾക്കെതിരെ വമ്പൻ പ്രതിഷേധമാണ് ഫുട്ബോൾ ലോകത്ത് നിന്നുയർന്നത്.

Exit mobile version