“ചാമ്പ്യൻസ് ലീഗ് ഫൈനൽ ഇസ്താംബുളിൽ നിന്നും മാറ്റിയേക്കും”

ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനൽ ഇസ്താംബുളിൽ നിന്നും മാറ്റിയേക്കുമെന്ന് റിപ്പോർട്ടുകൾ. കൊറോണ വൈറസ് ഭീഷണിയെ തുടർന്നാണ് ഇത്തരമൊരു നീക്കമെന്നാണ് പുറത്ത് വരുന്ന വിവരം. പ്രമുഖ മാധ്യമമായ ന്യൂയോർക്ക് ടൈംസ് ആണ് യുവേഫ ചാമ്പ്യൻസ് ലീഗ് തുർക്കിയിൽ നിന്നും മാറ്റുമെന്ന വിവരം പുറത്ത് വിട്ടത്. അട്ടാടർക്ക് ഒളിമ്പിക് സ്റ്റേഡിയം രണ്ടാമത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിന് വേദിയാകാനിരിക്കെയാണീ തിരുമാനം വരുന്നത്.

ഇതിന് മുൻപേ 2005ൽ ആണ് അവിടെ ചാമ്പ്യൻസ് ലീഗ് ഫൈനൽ നടന്നത്. 3-0തിന് പിന്നിൽ നിന്ന പ്രീമിയർ ലീഗ് ടീം ശക്തമായ തിരിച്ച് വരവ് അന്ന് നടത്തിയിരുന്നു. ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ മിലാനെ വീഴ്ത്തി ലിവർപൂൾ ചാമ്പ്യൻസ് ലീഗ് ഉയർത്തുകയും ചെയ്തു. പുതുക്കിയ വേദി ഇതുവരെ തീരുമാനമായിട്ടില്ലെങ്കിലും സ്പെയിനിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് പോർച്ചുഗല്ലിലെ ലിസ്ബൺ ആയിരിക്കും വേദി.

Exit mobile version