
ഫിയറന്റീന ക്യാപ്റ്റൻ ഡേവിഡെ ആസ്റ്റോരിയുടെ അപ്രതീക്ഷിതമായ മരണത്തിന്റെ ആഘാതത്തിൽ നിന്നും പതിയെ പുറത്തുവരികയാണ് ഫുട്ബോൾ ലോകം. യൂറോപ്പിലെ ഫുട്ബോൾ അതോറിറ്റിയായ യുവേഫയും ഡേവിഡെ ആസ്റ്റോരിയുടെ കുടുംബത്തിന്റെയും ഫുട്ബോൾ ലോകത്തിന്റെയും കൂടെയുണ്ടെന്നു വീണ്ടും അറിയിച്ചു. ഈ ആഴ്ചയിൽ നടക്കുന്ന എല്ലാ ചാമ്പ്യൻസ് ലീഗ് മത്സരത്തിലും യൂറോപ്പ ലീഗ് മത്സരത്തിലും ഡേവിഡെ ആസ്റ്റോരിയുടെ ആദര സൂചകമായി ഒരു മിനുട്ട് നിശബ്ദമായി ആചരിക്കാൻ യുവേഫ തീരുമാനമെടുത്തു. യൂറോപ്പിലെ മത്സരങ്ങളിൽ പങ്കെടുക്കുന്ന എല്ലാ ടീമുകളും ഇതിൽ ഭാഗഭാക്കാകും.
ഡേവിഡെ ആസ്റ്റോരി ഇന്നലെ ഉറക്കത്തിലാണ് ലോകത്തോട് വിടപറഞ്ഞത്. ഉഡിനെസെ ക്ലബിനെ നേരിടാൻ ഉഡിനെസെയിൽ എത്തിയ താരം അവിടെയുള്ള ഹോട്ടലിലാണ് മരണപ്പെട്ടത്.അതെ സമയം ഡേവിഡെ ആസ്റ്റോരിയുടെ ആദര സൂചകമായി ഒരു മിനുട്ട് നിശബ്ദമായി ആചരിക്കാതെയിരുന്ന ലീഗ് വണ്ണിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നു വരുന്നത്. ലീഗ് വൺ താരങ്ങൾ തന്നെ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial