യുവേഫയുടെ സീസണിലെ മികച്ച ഡിഫൻഡേഴ്സ് ഇവർ

20201001 211409
- Advertisement -

യുവേഫ ഈ സീസണിലെ മികച്ച താരങ്ങൾക്കുള്ള പുരസ്കാരം പ്രഖ്യാപിച്ചു. ഈ സീസണിലെ മികച്ച പുരുഷ ഡിഫൻഡർക്കുള്ള പുരസ്കാരം ജർമ്മൻ താരം ജോഷുവ കിമ്മിക് സ്വന്തമാക്കി. ബയേണ് വേണ്ടി നടത്തിയ മികച്ച പ്രകടനം കണക്കിലെടുത്താണ് പുരസ്കാരം. ഡിഫൻഡർ ആണെങ്കിലും ഗോൾ മുഖത്തും അസിസ്റ്റും ഗോളുകളുമായി കിമ്മിക് ഈ സീസണിൽ നിറഞ്ഞു നിന്നിരുന്നു. ബയേണിന്റെ കിരീട നേട്ടത്തിൽ കിമ്മികിന് വലിയ പങ്കു തന്നെ ഉണ്ട്.

മികച്ച വനിതാ ഡിഫൻഡർക്കുള്ള പുരസ്കാരം ലിയോണിന്റെ സെന്റർ ബാക്ക് വെൻഡി റെനാർഡ് സ്വന്തമാക്കി. ഫ്രഞ്ച് താരമായ റെനാർഡ് ലിയോണിനെ തുടർച്ചയായ അഞ്ചാം ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു. വെൻഡി പി എസ് ജിക്ക് എതിരെ ഉൾപ്പെടെ നിർണായക ഗോളുകളും നേടി.

Advertisement