വമ്പന്മാർ മാത്രം ഇത്തവണ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ

- Advertisement -

ഇന്നലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ കൂടെ കഴിഞ്ഞതോടെ യുവേഫ ചാമ്പ്യൻസ് ലീഗിലെ ഇത്തവണത്തെ പ്രീക്വാർട്ടറിൽ ആരൊക്കെ കളിക്കും എന്ന് തീരുമാനമായി. ഇത്തവണ അവസാന 16 ടീമുകൾ മുഴുവൻ യൂറോപ്പിലെ ഏറ്റവും മികച്ച അഞ്ചു ലീഗുകളിൽ നിന്ന് മാത്രമാണ് എന്ന പ്രത്യേകതയുണ്ട്. ആദ്യമായാണ് ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഇങ്ങനെ സംഭവിക്കുന്നത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ നാലു ടീമുകളും (മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ചെൽസി, ടോട്ടൻഹാം) , സ്പെയിനിലെ നാലു ടീമുകളും (ബാഴ്സലോണ, റയൽ മാഡ്രിഡ്, അത്ലറ്റിക്കോ മാഡ്രിഡ്, വലൻസിയ) പ്രീക്വാർട്ടറിലേക്ക് എത്തി. ഇറ്റലിയിൽ നിന്ന് മൂന്ന് ടീമുകളാണ് റൗണ്ട് ഓഫ് 16ൽ എത്തിയത്. യുവന്റസ്, അറ്റലാന്റ്, നാപോളി എന്നിവർ മുന്നേറിയപ്പോൾ ഇന്റർ ഗ്രൂപ്പിൽ വീണു. ജർമ്മനിയിൽ നിന്ന് ബയേൺ മ്യൂണിച്, ഡോർട്മുണ്ട്, ലെപ്സിഗ് എന്നിവർ നോക്കൗട്ട് റൗണ്ടിൽ എത്തി. ലെവർകൂസൻ ആണ് പുറത്തു പോയത്.

ഫ്രാൻസിൽ നിന്ന് ലിയോണും, പി എസ് ജിയും മുന്നേറിയപ്പോൾ ലിലെ ഗ്രൂപ്പ് ഘട്ടം കടന്നില്ല. വരുന്ന തിങ്കളാഴ്ച ആകും പ്രീക്വാർട്ടറിൽ ആര് ആരെ നേരിടും എന്ന നറുക്ക് നടക്കുക.

Advertisement