
റയൽ മാഡ്രിഡിന്റെ ചാമ്പ്യൻസ് ലീഗിന്റെ ആദ്യ പാദ പ്രീ ക്വാർട്ടർ മത്സരത്തിൽ നിന്ന് കാർവഹാളിന് വിലക്ക്. യുവേഫയുടെ അടിച്ചടക്ക സമിതി താരത്തെ ഒരു കളിയിൽ നിന്ന് വിലക്കിയതോടെ താരത്തിന് പ്രീ ക്വാർട്ടർ മത്സരത്തിലെ ആദ്യ പാദം നഷ്ടമാവും.
നവംബറിൽ അപോളിനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ മനപൂർവം മഞ്ഞ കാർഡ് നേടി എന്നതായിരുന്നു കുറ്റം. മത്സരത്തിൽ മഞ്ഞ കാർഡ് കിട്ടിയാൽ ഡോർമുണ്ടിനെതിരായ അപ്രസക്തമായ മത്സരത്തിൽ പുറത്തിരിക്കാം എന്നത് മുൻപിൽ കണ്ടാണ് താരം മഞ്ഞ കാർഡ് ലഭിക്കാൻ ശ്രമം നടത്തിയത്. മത്സരത്തിനിടെ ത്രോ എടുക്കാൻ കൂടുതൽ സമയം എടുത്തുകൊണ്ടാണ് താരം മഞ്ഞ കാർഡ് ചോദിച്ചു വാങ്ങിയത്.
4 മഞ്ഞ കാർഡ് നേരത്തെ ഉണ്ടായിരുന്ന കാർവഹാൾ അഞ്ചാമത്തെ മഞ്ഞ കാർഡ് കിട്ടിയാൽ പ്രീ ക്വാർട്ടർ മുതലുള്ള പ്രധാന മത്സരങ്ങൾ വിലക്ക് മൂലം നഷ്ടമാവില്ലെന്ന് കണ്ടാണ് മഞ്ഞ കാർഡ് ചോദിച്ചു വാങ്ങിയത്. റയൽ മാഡ്രിഡ് നിരയിൽ കാർവഹാളിന് മാത്രമാണ് വിലക്ക് കാരണം പ്രീ ക്വാർട്ടർ മത്സരങ്ങൾ നഷ്ടമാവുക. നാളെ സെവിയ്യക്കെതിരെ നടക്കുന്ന ലാ ലീഗ മത്സരവും വിലക്ക് കാരണം താരത്തിന് നഷ്ട്ടമാകും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial