ബുഫണിന് യുവേഫയുടെ വിലക്ക്

- Advertisement -

യുവന്റസ് ഇതിഹാസം ജിയാൻലുയിജി ബുഫാണിന് യുവേഫ 3 മത്സരങ്ങളിൽ വിലക്ക് നൽകി. ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിന് എതിരായ യുവന്റസിന്റെ തോൽവിക്ക് ശേഷം റഫറി മൈക്കൾ ഒലിവറിനെതിരെ നടത്തിയ മോശം പരാമർശങ്ങളുടെ പേരിലാണ് വിലക്ക്.

ഈ സീസണൊടെ യുവന്റസ് വിട്ട താരത്തിന് ഇതോടെ പുതിയ ക്ലബ്ബിനോപ്പം അടുത്ത ചാമ്പ്യൻസ് ലീഗിൽ ആദ്യ 3 മത്സരങ്ങളിൽ കളിക്കാനാവില്ല. താരം പി എസ് ജി യിൽ ചേർന്നേക്കും എന്ന അഭ്യൂഹങ്ങൾക്കിടെയാണ് വിലക്ക് വരുന്നത്.

റയലിനെതിരെ ശക്തമായ തിരിച്ചു വരവ് നടത്തിയ യുവന്റസ് മത്സരം എക്സ്ട്രാ ടൈം ഉറപ്പിച്ചു നിൽക്കെയാണ് 97 ആം മിനുട്ടിൽ റഫറി റയലിന് പെനാൽറ്റി നൽകിയത്. ഇതിൽ പ്രതിഷേധം നടത്തിയ ബുഫണിന് റഫറി അപ്പോൾ തന്നെ ചുവപ്പ് കാർഡ് നൽകിയിരുന്നു. പെനാൽറ്റി കിക്കെടുത്ത റൊണാൾഡോ ഗോൾ നേടിയതോടെ യുവന്റസ് ടൂർണമെന്റിൽ നിന്ന് പുറത്താക്കുകയും ചെയ്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement