അഞ്ച് സബ്സ്റ്റിട്യൂഷൻ തുടരാൻ യുവേഫ തീരുമാനം

20200924 200459

കൊറോണ കാരണ കൊണ്ട് വന്ന് അഞ്ച് സബ്സ്റ്റിട്യൂഷൻ നിയമം തുടരാൻ യുവേഫ തീരുമാനിച്ചു. യുവേഫ ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും ഒപ്പം യുവേഫയുടെ കീഴിൽ നടക്കുന്ന അന്താരാഷ്ട്ര മത്സരങ്ങളിലുമാകും ഈ അഞ്ച് സബ്സ്റ്റിട്യൂഷൻ നിയമം തുടരുക. യൂറോപ്പിലെ പ്രധാന ലീഗുകൾ എന്നാം മൂന്ന് സബ്സ്റ്റിട്യൂഷനിലേക്ക് തിരികെ പോയപ്പോൾ ആണ് യുവേഫ അഞ്ച് സബ്സ്റ്റിട്യൂഷനിൽ തന്നെ ഉറച്ചു നിന്നത്.

താരങ്ങൾക്ക് കൂടുതൽ വിശ്രമം നൽകാൻ ഈ നീക്കം സഹായിക്കും എന്നാണ് യുവേഫ വിശ്വസിക്കുന്നത്. എന്നാൽ അടുത്ത വർഷം നടക്കുന്ന യൂറോ കപ്പിൽ ഈ നിയമം ഉണ്ടാകുമോ എന്ന് വ്യക്തമല്ല. യൂറോ കപ്പിന്റെ കാര്യം പിന്നീട് തീരുമാനിക്കും എന്നാണ് യുവേഫ പറയുന്നത്.

Previous articleപവര്‍ പ്ലേയില്‍ കിംഗ്സ് ഇലവന്‍ ‍പഞ്ചാബിന് വിക്കറ്റ് നഷ്ടമില്ലാതെ 50 റണ്‍സ്
Next articleഡിഫൻസീവ് മിഡ്ഫീൽഡർ കമാര നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ