ചാമ്പ്യൻസ് ലീഗ് ഉപേക്ഷിച്ചേക്കും

- Advertisement -

കൊറോണ കാരണം മത്സരങ്ങൾ ഒക്കെ മാറ്റിവെക്കേണ്ടി വന്ന അവസ്ഥയാണ് ഫുട്ബോളിൽ ആകെ. ഈ സീസണിൽ യുവേഫ നടത്താനിരുന്ന എല്ലാ ഫൈനലുകളും ഇപ്പോൾ അനിശ്ചിത കാലത്തേക്ക് മാറ്റിയിരിക്കുകയാണ്. ഓഗസ്റ്റ് 3ആം തീയതിക്ക് മുമ്പ് ചാമ്പ്യൻസ് ലീഗ് പൂർത്തിയാക്കാൻ കഴിയില്ല എങ്കിൽ ഈ സീസൺ ചാമ്പ്യൻസ് ലീഗ് ഉപേക്ഷിക്കും എന്നാണ് ഇപ്പോൾ യുവേഫ പറയുന്നത്.

ഓഗസ്റ്റും കഴിഞ്ഞ പിന്നെ ഈ സീസൺ തുടരുന്നത് അടുത്ത സീസണെ കൂടെ താളം തെറ്റിക്കും എന്നാണ് യുവേഫ പറയുന്നത്. പുരുഷ ചാമ്പ്യൻസ് ലീഗ്, വനിതാ ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് എന്നിവയ്ക്ക് എല്ലാം ഈ വിധി ബാധകമാണ്. മെയ് മാസം കൊണ്ട് സാധാരണ ഗതിയിൽ യുവേഫയുടെ എല്ലാ ഫൈനലുകളും പൂർത്തിയാക്കേണ്ടതാണ്. എന്നാൽ കൊറോണ സാഹചര്യം വഷളാക്കുകയായിരുന്നു.

നടക്കേണ്ടിയിരുന്ന ഫൈനലുകൾ ജൂണിൽ ആകും നടക്കുക എന്ന് നേരത്തെ പറഞ്ഞിരുന്നു എങ്കിലും ഇപ്പോൾ ഇതൊക്കെ എന്ന് നടത്തും എന്ന് അറിയില്ല എന്നാണ് യുവേഫ പറയുന്നത്. അതുകൊണ്ട് തന്നെ എല്ലാ ഫൈനലുകളും അനിശ്ചിത കാലത്തേക്ക് മാറ്റുകയാണെന്നും അവർ അറിയിച്ചു.

Advertisement