ചാമ്പ്യൻസ് ലീഗ് സ്ക്വാഡ് ഓഫ് ദി സീസൺ- സല ഇല്ല, മെസ്സിയും റൊണാൾഡോയും ഇടം കണ്ടെത്തി

ചാംപ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂൾ കിരീടം ചൂടിയതിന് പിന്നാലെ യുവേഫ 2018-2019 ചാമ്പ്യൻസ് ലീഗ് സീസണിലെ സ്ക്വാഡ് ഓഫ് ദി സീസൺ തിരഞ്ഞെടുത്തപ്പോൾ ലിവർപൂൾ സൂപ്പർ താരം മുഹമ്മദ് സലാ പുറത്ത്. മെസ്സിയും റൊണാൾഡോയും ടീമിൽ ഇടം നേടി.

 

ഗോൾ കീപ്പർമാരായി ബാഴ്സയുടെ ടെർ സ്റ്റഗനും, ലിവർപൂളിന്റെ അലിസൻ ബക്കറും ഇടം നേടി. വാൻ ഡേയ്ക്, അലക്‌സാണ്ടർ അർണോൾഡ്, ഡി ലൈറ്റ്, വേർത്തോൻഗൻ, ആൻഡി രോബെർട്സൻ എന്നിവരാണ് പ്രതിരോധത്തിൽ ഇടം കരസ്ഥമാക്കിയത്.
സിസോക്കോ, സിഎച്ച്, നേരെസ്, ഡിയോങ്, എന്ടോമ്പലെ, വൈനാൽടം എന്നുവരാണ് മധ്യനിരയിൽ.
മാനെ, മെസ്സി, സ്റ്റെർലിങ്, റൊണാൾഡോ, ലൂക്കാസ് മോറ, ടാടിച് എന്നിവരാണ് ആക്രമണ നിരയിൽ.