ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ സൂപ്പർ പോരാട്ടങ്ങൾ

Images (60)
Credit: Twitter
- Advertisement -

ഇന്നലെ രണ്ടാം പാദ ക്വാർട്ടർ ഫൈനലുകൾ കൂടെ അവസാനിച്ചതോടെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലുകൾ തീരുമാനമായി. ഇത്തവണ നാലു വലിയ ക്ലബുകൾ ആണ് സെമി ഫൈനലിൽ ഉള്ളത്. യൂറോപ്പിലെ നാലു വലിയ ലീഗുകളിൽ നിന്നാണ് നാലു ക്ലബുകൾ സെമിയിൽ ഉള്ളത്. ആദ്യ സെമിയിൽ സ്പാനിഷ് ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് പ്രീമിയർ ലീഗ് ക്ലബായ ചെൽസിയെ നേരിടും. ടൂഹൽ വന്നതിനു ശേഷം ഗംഭീര ഫോമിൽ കളിക്കുന്ന ചെൽസിയെ മറികടക്കുക റയലിന് എളുപ്പമായിരിക്കില്ല.

റാമോസും വരാനെയും ഹസാർഡും ഒക്കെ സെമി ഫൈനലിനു മുമ്പ് തിരിച്ചെത്തും എന്നതിനാൽ റയലും ശക്തമാകും. എപ്രിൽ അവസാന വാരം ആകും സെമി ഫൈനലുകൾ നടക്കുക. രണ്ടാം സെമിയിൽ മാഞ്ചസ്റ്റർ സിറ്റിയും പി എസ് ജിയും ആണ് നേർക്കുനേർ വരുന്നത്. അറേബ്യൻ രാജ്യങ്ങളിലെ സമ്പന്നരുടെ ഉടമസ്ഥതയിലുള്ള രണ്ട് ക്ലബുകളാണ് നേർക്കുനേർ വരുന്നത് എന്ന പ്രത്യേകത ഈ മത്സരത്തിനുണ്ട്. കഴിഞ്ഞ തവണ ഫൈനലിൽ എത്തിയ പി എസ് ജി ഇത്തവണ കിരീടം തന്നെയാണ് ലക്ഷ്യം വെക്കുന്നത്. സിറ്റിയും കിരീടം തന്നെയാണ് ലക്ഷ്യം വെക്കുന്നത്. ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടമാണ് സിറ്റിയുടെ ലക്ഷ്യം.

Advertisement