ചാമ്പ്യൻസ് ലീഗ് സെമിയിൽ റയൽ മാഡ്രിഡ് ബയേൺ പോരാട്ടം, ലിവർപൂളിന് റോമ

- Advertisement -

ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ പോരാട്ടം കനക്കും. ജർമ്മൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിച്ച് നികവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിനെയും, ബാഴ്സയെ അട്ടിമറിച്ച് സെമിയിൽ എത്തിയ റോമ, സിറ്റിയെ തോൽപ്പിച്ച് എത്തിയ ലിവർപൂളിനെ നേരിടും. ഇന്ന് നടന്ന ഡ്രോയിലാണ് സെമി ലൈനപ്പായത്.

ലിവർപൂൾ എ എസ് റോമ മത്സരത്തിൽ ആദ്യ പാദം ലിവർപൂളിന്റെ ഹോമായ ആൻഫീൽഡിൽ നിന്നാകും നടക്കുക. ബയേൺ റയൽ പോരാട്ടത്തിൽ ബയേണാണ് ആദ്യ ഹോം മത്സരം. ലിവർപൂൾ താരം സാല തന്റെ പഴയ ക്ലബിനെ നേരിടുന്നു എന്നതാകും ലിവർപൂൾ റോമ പോരാട്ടത്തിന്റെ പ്രത്യേകത.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement