“ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ മറികടക്കേണ്ടത് ക്രിസ്റ്റ്യാനോ റൊണാൾഡോയെ” – ഗ്വാർഡിയോള

ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് മാഞ്ചസ്റ്റർ സിറ്റി എത്തണമെങ്കിൽ ചെറിയ പ്രയാസമൊന്നും അല്ല എന്ന് സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് പുറത്തായത് കൊണ്ട് മാഞ്ചസ്റ്റർ സിറ്റിക്ക് ആണോ ചാമ്പ്യൻസ് ലീഗ് കിരീട സാധ്യത എന്നുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗ്വാർഡിയോള. ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ റയൽ മാഡ്രിഡ് പുറത്തായത് കൊണ്ട് മാത്രം കാര്യമില്ല എന്ന് ഗ്വാർഡിയോള പറഞ്ഞു.

ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്കുള്ള പ്രധാന വെല്ലുവിളി റൊണാൾഡോ ആണ്. റൊണാൾഡോ ഉള്ള യുവന്റസും. അത്ലറ്റിക്കോ മാഡ്രിഡിനെതിരെ ഹാട്രിക്ക് അടിച്ച യുവന്റസിനെ ക്വാർട്ടറിൽ എത്തിച്ചിരിക്കുകയാണ് അദ്ദേഹം. റൊണാൾഡോയെ ചാമ്പ്യൻസ് ലീഗ് കിരീടം നേടാം ആണ് യുവന്റസ് വാങ്ങിയത്. ആ സമ്മർദ്ദം മുഴുവനും ഉണ്ടായിട്ടും ഹാട്രിക്ക് അടിക്കാൻ റൊണാൾഡോയ്ക്ക് ആയി. ഇത്തരത്തിലുള്ള താരങ്ങളെയാണ് ചാമ്പ്യൻസ് ലീഗിൽ നേരിടേണ്ടത്. അതുകൊണ്ട് തന്നെ ചാമ്പ്യൻസ് ലീഗ് കിരീടം ഒരിക്കലും എളുപ്പമല്ല. ഗ്വാർഡിയോള പറഞ്ഞു.

കഴിഞ്ഞ ദിവസം ഷാൾക്കെയെ എതിരില്ലാത്ത ഏഴു ഗോളുകൾക്ക് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി ക്വാർട്ടറിലേക്ക് കടന്നിരുന്നു.