അറ്റലാന്റ കീഴടങ്ങി, റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗിൽ വമ്പൻ ജയവുമായി റയൽ മാഡ്രിഡ് ക്വാർട്ടറിൽ കടന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ന് നടന്ന മത്സരത്തിൽ അറ്റലാന്റയെ റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്. 4-1 എന്ന അഗ്രിഗേറ്റ് സ്കോറിലാണ് സിനദിൻ സിദാനും സംഘവും രണ്ട് സീസണുകളിലെ ഇടവേളക്ക് ശേഷം ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽസിൽ കടക്കുന്നത്. കെരീം ബെൻസിമ, ക്യാപ്റ്റൻ സെർജിയോ റാമോസ്, മാർക്കോ അസെൻസിയോ എന്നിവരാണ് റയലിന് വേണ്ടി ഗോളടിച്ചത്. അറ്റലാന്റയുടെ ആശ്വാസ ഗോളടിച്ചത് ലൂയിസ് മുരിയേലാണ്.

ബെൻസിമയുടെ ആദ്യ ഗോളിൻ. വഴിയൊരുക്കിയത് മോഡ്രിചായിരുന്നു. ചാമ്പ്യൻസ് ലീഗിൽ 70 ഗോളുകൾ എന്ന നേട്ടം കുറിക്കാൻ ബെൻസിമക്കായി. മെസ്സി, റൊണാൾഡോ, ലെവൻഡോസ്കി, റൗൾ എന്നീ താരങ്ങൾ മാത്രമാണ് ഇതിന് മുൻപ് 70 ഗോളുകൾ ചാമ്പ്യൻസ് ലീഗിൽ അടിച്ച് കൂട്ടിയുള്ളത്. വീനിഷ്യസ് ജൂനിയറിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ചാണ് റാമോസ് റയലിന്റെ ലീഡുയർത്തിയത്. 83ആം മിനുട്ടിൽ ഒരു ഫ്രീ കിക്കിലൂടെ മുരിയേൽ അറ്റലാന്റക്ക് വേണ്ടി ഗോളടിച്ചെങ്കിലും പകരക്കാരനായി ഇറങ്ങിയ അസെൻസിയോ ഗോൾ മടക്കി. 2019ൽ അയാക്സിനോടും കഴിഞ്ഞ സീസണിൽ സിറ്റിയോടും തോറ്റ് മടങ്ങിയ റയൽ ഈ സീസണിൽ കരുത്തരായാണ് തിരിച്ചെത്തിയീരിക്കുന്നത്.