ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ തീരുമാനമായി, വൻ പോരാട്ടങ്ങൾ ഒരുങ്ങുന്നു

- Advertisement -

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ തീരുമാനിക്കാനായുള്ള നറുക്ക് കഴിഞ്ഞു. പ്രീക്വാട്ടറിൽ നാലു മത്സരങ്ങൾ ബാക്കി ഇരിക്കെ ആണ് ക്വാർട്ടർ ഫൈനൽ ഫിക്സ്ചറുകൾ എത്തിയത്‌. ക്വാട്ടർ ഫൈനലിൽ ജർമ്മൻ ക്ലബായ‌ ലെപ്സിഗ് സ്പാനിഷ് ക്ലബായ അത്കറ്റിക്കോ മാഡ്രിഡിനെയും, ഇറ്റാലിയൻ ക്ലബായ അറ്റലാന്റ ഫ്രഞ്ച് ക്ലബായ പി എസ് ജിയെയും നേരിടും. ബാക്കി രണ്ട് ഫിക്സ്ചറുകൾ തീരുമാനം ആകണമെങ്കിൽ ബാക്കിയുള്ള പ്രീക്വാർട്ടർ മത്സരങ്ങൾ കഴിയണം.

മാഞ്ചസ്റ്റർ സിറ്റിയും റയൽ മാഡ്രിഡും തമ്മിലുള്ള പ്രീക്വാർട്ടർ മത്സരത്തിലെ വിജയികൾ, യുവന്റസും ലിയോണും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും ക്വാർട്ടറിൽ നേരിടുക. റൊണാൾഡോയും റയൽ മാഡ്രിഡും തമ്മിലുള്ള പോരാട്ടത്തിന് ഒരു സാധ്യത ഈ ഫിക്സ്ചർ നൽകുന്നു. എന്നാൽ ആദ്യ പാദത്തിൽ പരാജയപ്പെടുത്തിയ സിറ്റിയെ മറികടക്കുക റയൽ മാഡ്രിഡിന് അത്ര എളുപ്പമായിരിക്കില്ല.

മറ്റൊരു ക്വാർട്ടറിൽ ചെൽസിയും ബയേണും തമ്മിലുള്ള പ്രീക്വാർട്ടറിലെ വിജയികൾ, നാപോളിയും ബാഴ്സലോണയും തമ്മിലുള്ള മത്സരത്തിലെ വിജയികളെയും നേരിടും. എല്ലാ മത്സരങ്ങളും ഒറ്റ പാദമായാകും നടക്കുക. പോർച്ചുഗലിൽ വെച്ചാണ് ക്വാർട്ടർ മത്സരങ്ങൾ നടക്കുക. ഓഗസ്റ്റിൽ ആണ് ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ പുനരാരംഭിക്കുക.

Advertisement