ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മുതൽ ഒറ്റ പാദമായി നടത്തിയേക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇത്തവണത്തെ യുവേഫ ചാമ്പ്യൻസ് ലീഗിലെ അവസാന റൗണ്ടുകൾ രണ്ട് പാദമായി നടക്കില്ല. ക്വാർട്ടർ ഫൈനൽ മുതൽ ഒരു പാദമുള്ള നോക്കൗട്ട് ടൂർണമെന്റു പോലെ മത്സരങ്ങൾ നടത്താൻ ആണ് യുവേഫ ആലോചിക്കുന്നത്‌. എല്ലാ മത്സരങ്ങളും ഒരൊറ്റ നഗരത്തിൽ ആക്കാനും യുവേഫ ഉദ്ദേശിക്കുന്നു. രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാൻ ആണ് ഈ നീക്കം.

ഇപ്പോൾ ബാക്കിയുള്ള പ്രീക്വാർട്ടറിലെ രണ്ടാം പാദ മത്സരങ്ങൾക്ക് ശേഷമാകും ക്വാർട്ടർ ഒറ്റ പാദമായി നടത്തുക. ഇത് പോർച്ചുഗലിൽ വെച്ച് നടത്താനും യുവേഫ ആലോചിക്കുന്നുണ്ട്. ചാമ്പ്യൻസ് ലീഗ് മാത്രമല്ല യൂറോപ്പ ലീഗും ഇങ്ങനെ ആകും നടത്തുക. ഓഗസ്റ്റിൽ ആകും യൂറോപ്പയും ചാമ്പ്യൻസ് ലീഗും യുവേഫ നടത്തുക.