ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ആരൊക്കെ തമ്മിൽ എന്ന് നാളെ അറിയാം, വൻ പോരാട്ടങ്ങൾക്ക് സാധ്യത

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരങ്ങളുടെ ഡ്രോ നാളെ നടക്കും. സ്വിറ്റ്സർലാന്റിൽ വെച്ചാകും ഡ്രോ നടക്കുക. ഇന്നലത്തെ മത്സര ഫലങ്ങളോടെ എട്ടു ടീമുകൾ ക്വാർട്ടറിൽ എത്തിയിരുന്നു‌. ടോട്ടൻഹാം, മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ എന്നീ ഇംഗ്ലണ്ട് ടീമുകളും, സ്പെയിനിൽ നിന്ന് ബാഴ്സലോണ, ഇറ്റലിയിൽ നിന്ന് യുവന്റസ്, ഹോളണ്ടിൽ നിന്ന് അയാക്സ്, പോർച്ചുഗലിൽ നിന്ന് പോർട്ടോ എന്നിവരുമാണ് ക്വാർട്ടറിൽ എത്തിയിരിക്കുന്നത്.

ഏതു ടീമുകൾക്കും ഏതു ടീമുകളും എതിരാളികളായി എത്തിയേക്കാം. ബാഴ്സലോണ യുവന്റസ് പോരാട്ടം ഉണ്ടായാൽ വീണ്ടുമൊരു മെസ്സി റൊണാൾഡോ പോരാട്ടം കാണാൻ കഴിയും. മാഞ്ചസ്റ്റർ ഡെർബിക്കും, ഇംഗ്ലീഷ് ഫുട്ബോളിലെ ഏറ്റവും വലിയ പോരാട്ടമായ ലിവർപൂൾ മാഞ്ചസ്റ്റർ യുണൈറ്റഡ് പോരാട്ടത്തിനും ക്വാർട്ടറിൽ സാധ്യതയുണ്ട്.

നാളെ ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് ഡ്രോ നടക്കുക. സെമി ഫൈനൽ നറുക്കും ഇതിനൊപ്പം നടക്കും ‌