ചാമ്പ്യൻസ് ലീഗിൽ ഇന്ന് എട്ടു മത്സരങ്ങൾ, റയൽ ഡോർട്മുണ്ടിനെതിരെ

ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം റൗണ്ടിൽ ഇന്ന് എട്ടു മത്സരങ്ങൾ. ഗ്രൂപ്പ് ഇ, എഫ്, ജി, എച് എന്നീ ഗ്രൂപ്പുകളിലാണ് ഇന്ന് മത്സരങ്ങൾ ഉള്ളത്.

ഗ്രൂപ്പ് എച്ചിലാണ് ഇന്നത്തെ പ്രധാന പോരാട്ടം നടക്കുന്നത്, നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് ജർമൻ കരുത്തരായ ഡോർട്മുണ്ടിനെ നേരിടും. ഡോർട്മുണ്ടിന്റെ സ്വന്തം തട്ടകമായ സിഗ്നൽ ഇടുന പാർക്കിൽ ആണ് മത്സരം, സീസണിൽ ഇതുവരെ ഫോമിൽ എത്താത്ത റയൽ മാഡ്രിഡിന് ഡോർട്മുണ്ടിനെ അവരുടെ തട്ടകത്തിൽ മറികടക്കുക എന്നത് ദുഷ്കരമാവും. രണ്ടാമത്തെ മത്സരത്തിൽ ടോട്ടൻഹാം ഹോട്സ്പർ സൈപ്രസ് ക്ലബ് അപ്പോൽ എഫ്‌സിയെ നേരിടും.

ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ലിവർപൂളിന് എതിരാളികൾ റഷ്യൻ ക്ലബ് സ്പാർട്ടക് മോസ്‌കോ ആണ്. രണ്ടാം മത്സരത്തിൽ സ്പാനിഷ് ക്ലബ് സെവിയ്യ സ്ലോവേനിയന് ക്ലബ് മാരിബോറിനെ നേരിടും.

ഗ്രൂപ്പ് എഫിൽ മാഞ്ചസ്റ്റർ സിറ്റിയും ഷാക്തറും തമ്മിൽ എത്തിഹാദ് സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുമ്പോൾ നെഡർലാൻഡ് ക്ലബ് ഫെനയോർഡിന് എതിരാളികൾ ഇറ്റാലിയൻ വമ്പന്മാരായ നാപോളി ആണ്.

ഗ്രൂപ്പ് ജിയിൽ ഫ്രഞ്ച് ചാമ്പ്യന്മാരയ മൊണാകോ സ്വന്തം തട്ടകത്തിൽ പോർച്ചുഗീസ് ക്ലബ് എഫ്‌സി പോർട്ടോയെ നേരിടുമ്പോൾ രണ്ടാം മത്സരത്തിൽ ജർമൻ ക്ലബ് ലിപ്‌സിഗും ബേസിക്ട്സും ഏറ്റുമുട്ടും.

ഇന്ത്യൻ സമയം രാത്രി 12.15നു ആണ് മത്സരങ്ങൾ എല്ലാം നടക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleചാംപ്യൻസ് ലീഗ്, ലിവർപൂളിന് ഇന്ന് റഷ്യൻ കടമ്പ
Next articleഐ എം വിജയന്റെ പാകിസ്ഥാനെതിരായ ഹാട്രിക്കിന് ഇന്ന് 18 വയസ്സ്