Picsart 24 09 01 22 02 22 521

ചാമ്പ്യൻസ് ലീഗ് ഇന്ന് മുതൽ, കളി പുതിയ ഫോർമാറ്റിൽ

ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ ചാമ്പ്യൻസ് ലീഗ് ടൂർണമെൻ്റിൻ്റെ പുതിയ ഫോർമാറ്റിന് സാക്ഷ്യം വഹിക്കുന്ന ആവേശത്തിലാണ്. യുവേഫ ചാമ്പ്യൻസ് ലീഗ് പ്രാരംഭ ഘട്ട മത്സരങ്ങൾ ഇന്ന് ആരംഭിക്കുകയാണ്‌. പതിവ് ഗ്രൂപ്പ് മത്സരങ്ങളിൽ നിന്ന് മാറി ലീഗ് പോലെ പോയിന്റ് കണക്കാക്കുന്ന പുതിയ സീസണിൽ വലിയ മത്സരങ്ങൾ കൂടുതൽ ആണ്‌.

ഇന്ന് രാത്രി വൈകി നടക്കുന്ന പോരാട്ടത്തിൽ ഇറ്റാലിയൻ കരുത്തരായ യുവൻ്റസ് ഡച്ച് ടീമായ പിഎസ്‌വിയെ നേരിടും, സ്വിറ്റ്‌സർലൻഡിൻ്റെ യംഗ് ബോയ്‌സ് ഇംഗ്ലണ്ടിൻ്റെ ആസ്റ്റൺ വില്ലയെയും നേരിടും. ഈ ഗെയിമുകൾ രാത്രി 10:15ന് ആണ് കിക്കോഫ് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്.

രാത്രി ബയേൺ മ്യൂണിക്ക് ഡൈനാമോ സാഗ്രെബിനെ ആതിഥേയം വഹിക്കും എസി മിലാനും ലിവർപൂളുമായി നടകുന്ന ഒരു ക്ലാസിക് ഏറ്റുമുട്ടലും ഇന്ന് ഉണ്ട്. അതേസമയം, സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് സ്റ്റട്ട്ഗാർട്ടിനെ സാൻ്റിയാഗോ ബെർണബ്യൂവിലേക്ക് സ്വാഗതം ചെയ്യുന്നു, മറ്റു മത്സരത്തിൽ പോർച്ചുഗലിൻ്റെ സ്പോർട്ടിംഗ് ഫ്രഞ്ച് ക്ലബ് ലില്ലെയെയും നേരിടും. ഈ മത്സരങ്ങൾ രാത്രി 12:30 ന് ആരംഭിക്കും.

ഇന്നത്തെ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ:

⏰ രാത്രി 10.15:

  • യുവൻ്റസ് (🇮🇹) vs. PSV (🇳🇱)
  • യംഗ് ബോയ്സ് (🇨🇭) vs. ആസ്റ്റൺ വില്ല (🏴)
  • രാത്രി⏰ 12.30 am:
  • ബയേൺ മ്യൂണിക്ക് (🇩🇪) vs ഡിനാമോ സാഗ്രെബ് (🇭🇷)
  • എസി മിലാൻ (🇮🇹) vs. ലിവർപൂൾ (🏴)
  • റയൽ മാഡ്രിഡ് (🇪🇸) vs സ്റ്റട്ട്ഗാർട്ട് (🇩🇪)
  • സ്‌പോർട്ടിംഗ് (🇵🇹) vs. ലില്ലെ (🇫🇷)
Exit mobile version