
ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് ബി യിൽ ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ഇന്ന് സെവിയ്യ ലിവർപൂളിനെ നേരിടും. സെവിയ്യയിൽ വച്ചു നടക്കുന്ന മത്സരത്തിൽ ജയിച്ചാൽ ലിവർപൂളിന് ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ഏകദേശം.ഉറപ്പിക്കാനാവും. ഗ്രൂപ്പിൽ.ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും 2-2 എന്ന സ്കോറിന് സമനിലയിൽ പിരിഞ്ഞിരുന്നു.
മിഡ്ഫീൽഡർ ആദം ലല്ലാന പരിക്ക് മാറി തിരിച്ചെത്തിയിട്ടുണ്ട്. പക്ഷെ ഡിഫെണ്ടർ ജോയൽ മാറ്റിപ്പ് പരിക്ക് കാരണം ഇന്നും കളിച്ചേക്കില്ല. സൗത്താംപ്ടനെതിരെ പ്രീമിയർ ലീഗിൽ ജയത്തോടെയാണ് ക്ളോപ്പിന്റെ ടീം ഇന്ന് സ്പെയിനിൽ ഇറങ്ങുക. സെവിയ്യയും ല ലീഗെയിൽ സെൽറ്റ വിഗോകെതിരായ ജയത്തിന് ശേഷമാണ് കളിക്കാൻ ഇറങ്ങുന്നത്. സെവിയ്യ നിരയിൽ കാര്യമായ പരിക്ക് ഇല്ല. നോലിറ്റോയും ലൂയിസ് മ്യുറിയാലും അടക്കമുള്ള സെവിയ്യ ആക്രമണ നിറയെ തടുക്കുക എന്നത് തന്നെയാവും ലിവർപൂൾ ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി.
ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സ്പാർട്ടക് മോസ്കോ മാരിബോറിനെ നേരിടും. ഇന്ന് പുലർച്ചെ 1.15 ന് തന്നെയാണ് ഈ മത്സരവും അരങ്ങേറുക.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial