കുട്ടീഞ്ഞോ വന്നിട്ടും ലിവർപൂൾ സമനില കുരുക്കിൽ തന്നെ

- Advertisement -

വീണ്ടും സമനില വഴങ്ങാനായിരുന്നു ലിവർപൂളിന്റെ വിധി. ചാമ്പ്യൻസ് ലീഗിൽ സ്പാർട്ടക് മോസ്കോ ലിവർപൂൾ മത്സരം സമനിലയിൽ പിരിഞ്ഞു. കുട്ടിഞ്ഞോയുടെ ഗോളിനും ലിവർപൂളിനെ സമനിലക്കുരുക്കിൽ നിന്നും രക്ഷിക്കാനായില്ല. ഓരോ ഗോളുകൾ വീതം നേടിക്കൊണ്ടാണ് പോയന്റ് പങ്കിട്ടുകൊണ്ട് ഇരുടീമുകളും പിരിഞ്ഞത്. 2002 നും ശേഷം സ്പാർട്ടക്കിനെതിരെയുള്ള ആദ്യമത്സരം ജയിച്ച് സെവില്ലയോടൊപ്പം ഗ്രൂപ്പ് E യിൽ ആദ്യ സ്ഥാനം പിടിക്കാമെന്ന ക്ലോപ്പിന്റെ മോഹമാണ് പൊലിഞ്ഞത്. സ്പാർട്ടക് മോസ്കോക്ക് വേണ്ടി ഫെർണാഡോയും ലിവർ പൂളിന് വേണ്ടി കുട്ടീഞ്ഞോയും ഗോളടിച്ചു.

ക്ലോപ്പിന്റെ ഫന്റാസ്റ്റിക്ക് ഫോറിനെ ഇറക്കിയിട്ടും ആൻഫീൽഡിലേക്ക് വിജയവുമായി തിരികെ പോവാൻ റെഡ്സിന് സാധിച്ചില്ല. ഓഡി കപ്പിൽ ബയേണിനെ തകർത്ത അതേ ടിമുമായാണ് ലിവർപൂൾ ഇറങ്ങിയത്. 22ആം മിനുട്ടിലാണ് ഫെർണാണ്ടോയുടെ 25 യാർഡ് ഫ്രീ കിക്ക് തടയാൻ ലോറിസ് കാരിയസ് പരാജയപ്പെട്ടതും ലിവർപൂൾ ആദ്യ ഗോൾ വഴങ്ങിയതും. കുട്ടിഞ്ഞോ‌, മാനെ,സലാഹ്,ഫർമീനോ എന്നിവർ അക്രമണത്തിന് ചുക്കാൻ പിടിച്ചു. കുട്ടീഞ്ഞോ മാനെ കൂട്ടുകെട്ടിൽ ലിവർപൂളിന്റെ സമനില ഗോൾ പിറന്നു. കുട്ടീഞ്ഞോയുടെ ഗോൾ ക്ലോപ്പ് വന്നതിന് ശേഷമുള്ള 200മത്തെ ഗോളായിരുന്നു. അവസാന നിമിഷം സലായുടെ ഹെഡറിൽ ലിവർപൂൾ ജയിക്കുമെന്ന് തോന്നിച്ചെങ്കിലും സബ്സ്റ്റിറ്റ്യൂട്ട് ഗോൾ കീപ്പർ സെലിഖോവ് തടഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement