ആഞ്ചലീന്യോയുടെ ഇരട്ടഗോളിൽ ജയം കണ്ട് ലെപ്സിഗ്‌

20201021 025655

ചാമ്പ്യൻസ് ലീഗിൽ ആദ്യ മത്സരത്തിൽ ജയം കണ്ടു ആർ.ബി ലെപ്സിഗ്‌. മാഞ്ചസ്റ്റർ യുണൈറ്റഡും പാരീസ് സെന്റ് ജർമനും അടങ്ങിയ മരണ ഗ്രൂപ്പ് ആയ ഗ്രൂപ്പ് എച്ചിൽ തുർക്കിഷ് ക്ലബ് ഇസ്‌താംപുൾ ബാസകെസിഹിറെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ജർമ്മൻ ടീം മറികടന്നത്. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നു വായ്പ അടിസ്ഥാനത്തിൽ ലെപ്സിഗിൽ എത്തിയ ഇടത് ബാക്ക് ആഞ്ചലീന്യോ നേടിയ ഇരട്ടഗോളുകൾ ആണ് ടീമിന് ജയം സമ്മാനിച്ചത്.

മത്സരത്തിൽ കൂടുതൽ അവസരങ്ങൾ തുറന്നത് ലെപ്സിഗ്‌ തന്നെയായിരുന്നു. ആദ്യ പകുതിയിൽ 16, 20 മിനിറ്റുകളിൽ രണ്ടു ഇടത് കാലൻ അടിയിലൂടെ ആണ് ആഞ്ചലീന്യോ ടീമിനായി രണ്ടു ഗോളുകളും നേടിയത്. ചാമ്പ്യൻസ് ലീഗിലെ മറ്റൊരു മത്സരത്തിൽ ഗ്രൂപ്പ് ഇയിൽ റെന്നേഴ്‌സ് എഫ്.കെ ക്രസോണ്ടർ മത്സരം സമനിലയിൽ അവസാനിച്ചു. ഗുയിറസ്സി റെന്നേഴ്‌സിനായി ഗോൾ നേടിയപ്പോൾ ക്രസോണ്ടറിന്റെ സമനില ഗോൾ റാമിറസ് ആണ് കണ്ടത്തിയത്.

Previous articleചാമ്പ്യൻസ് ലീഗിലെ തിരിച്ചുവരവിൽ ഡോർട്ട്മുണ്ടിനെ വീഴ്‌ത്തി ലാസിയോ
Next articleടുവൻസബെയാണ് താരം, എമ്പപ്പയെയും നെയ്മറിനെയും കീശയിലാക്കിയ പ്രകടനം!!