ലെപ്സിഗിനെ തകർത്ത് പോർട്ടോ

ചാമ്പ്യൻസ് ലീഗിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആർബി ലെപ്സിഗിനെ പോർട്ടോ പരാജയപ്പെടുത്തി. ഒക്ടോബറിൽ ലെപ്സിഗിന് മുന്നിൽ കീഴടങ്ങിയ പോർച്ചുഗീസുകാർ ഇന്നലെ ലെപ്സിഗിനെ പരാജയപ്പെടുത്തി. ചാമ്പ്യൻസ് ലീഗിലെ ജർമ്മൻ ടീമുകളുടെ കഷ്ടകാലം തുടരുകയാണ്‌. ഡോർട്ട്മുണ്ടിന് പിന്നാലെ ലെപ്സിഗും പുറത്താകൽ ഭീഷണി നേരിടുകയാണ്‌. പോർട്ടോയ്ക്ക് വേണ്ടി ഹെരേരയും ഡാനിലോയും മാക്സിയും സ്കോർ ചെയ്തപ്പോൾ ലെപ്സിഗിന്റെ ആശ്വാസ ഗോൾ വെർണർ നേടി.

വെർണർ ആദ്യ പകുതിയിൽ ബെഞ്ചിലിരുന്ന മത്സരത്തിൽ 13അം മിനുട്ടിൽ ഹെരേരയിലൂടെ പോർട്ടോ ലീഡ് നേടി. പിന്നീട് ഒട്ടനവധി അവസരങ്ങൾ ബ്രൂമയ്ക്കും അഗസ്റ്റൈനും ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. ലക്ഷ്യത്തോട് അടുത്തെത്തിയത് ബുണ്ടസ് ലീഗ അസിസ്റ്റ് കിംഗ് എമിൽ ഫോഴ്സ്ബർഗിന്റെ ലോങ്ങ് റേഞ്ച് ഫ്രീ കിക്കാണ്. ആദ്യ പകുതി സമനിലയോടെ അവസാനിച്ചപ്പോൾ രണ്ടാം പകുതിയിൽ വെർണർ ഇറങ്ങി, 48ആം മിനുട്ടിൽ സമനില നേടി. എന്നാൽ ഹാസൻഹുട്ടിലിന്റെയും ലെപ്സിഗിന്റെയും ആഹ്ലാദത്തിന് അല്പായുസായിരുന്നു. ഡാനിലോ 61ആം മിനുട്ടിലും മാക്സി 90+3′ മിനുട്ടിലും ഗോളടിച്ച് ലെപ്സിഗിനെ തകർത്തു. തുടർച്ചയായ മൂന്നാം പരാജയമാണ് ലെപ്സിഗിന്റേത്. ഒരാഴ്ചയ്ക്കുള്ളിൽ നേരിട്ട് മൂന്ന് കനത്ത പരാജയങ്ങൾ ലെപ്സിഗിനെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുമെന്നത് ഉറപ്പാണ്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഡോർട്ട്മുണ്ടിന് സമനില
Next articleനദാൽ ഒന്നാം നമ്പർ