ഇന്ന് ചാമ്പ്യൻസ് ലീഗിൽ ജീവന്മരണ പോരാട്ടങ്ങൾ

Images (7)

ചാമ്പ്യൻസ് ലീഗിൽ ഇന്ന് അവസാന ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ നടക്കും. നാലു ഗ്രൂപ്പുകളിലായി എട്ടു മത്സരങ്ങൾ ആണ് ഇന്ന് നടക്കുന്നത്. ഗ്രൂപ്പ് ജിയിൽ ചെൽസിയും യുവന്റസും നോക്കൗട്ട് യോഗ്യത ഉറപ്പിച്ചു എങ്കിലും ബാക്കി മൂന്ന് ഗ്രൂപ്പിലും കാര്യങ്ങൾ ഇന്ന് മാത്രമെ തീരുമാനം ആവുകയുള്ളൂ. ഗ്രൂപ്പ് ഇയിൽ ബയേൺ നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചു കഴിഞ്ഞു. ആ ഗ്രൂപ്പിൽ ബാഴ്സലോണയും ബെൻഫികയും ഇന്ന് ജീവന്മരണ പോരാട്ടത്തിലാണ്. ഇന്ന് ബാഴ്സലോണ ബയേണോട് പരാജയപ്പെടുകയും ബെൻഫിക ഡൈനാമോ കീവിനോട് വിജയിക്കുകയു. ചെയ്താൽ ബാഴ്സലോണ യൂറോപ്പ ലീഗിൽ കളിക്കേണ്ടി വരും.

ഗ്രൂപ്പ് എഫിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നോക്കൗട്ട് റൗണ്ട് യോഗ്യത ഉറപ്പിച്ചു. ഇന്ന് നടക്കുന്ന വിയ്യറയലും അറ്റലാന്റയും തമ്മിലുള്ള മത്സരമാകും ഈ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരെ നിശ്ചയിക്കുന്നത്. വിയ്യറയലിന് 7 പോയിന്റും അറ്റകാന്റക്ക് 6 പോയിന്റുമാണ് ഉള്ളത്.

ഗ്രൂപ്പ് ജിയിൽ ലില്ലെ 8 പോയിന്റുമായി ഒന്നാമതും സാലവർഗ് 7 പോയിന്റുമായി രണ്ടാമതും സെവിയ്യ 6 പോയിന്റുമായും വോൾവ്സ്ബർഗ് 5 പോയിന്റുമായും പിറകിലും ഉണ്ട്. ഈ ഗ്രൂപ്പിൽ എല്ലാ ടീമിനും സാധ്യതയുണ്ട്.

ഫിക്സ്ചർ;

Juventus vs Malmo – 11.15
Zenit vs Chelsea – 11.15
Atalanta vs Villarreal – 1.30
Bayern vs Barcelona – 1.30
Benfica vs Kyiv – 1.30
Man Utd vs Young Boys – 1.30
Salzburg vs Sevilla – 1.30
Wolfsburg vs Lille – 1.30

Previous articleഅനായാസം ഇന്റർ മിലാനെയും മറികടന്ന് റയൽ മാഡ്രിഡ്
Next articleബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് നിരാശ