Site icon Fanport

ചാമ്പ്യൻസ് ലീഗ് മത്സരത്തിനായി ലിവർപൂളിന് ജർമ്മനിയിൽ പോകാൻ കഴിയില്ല

ലിവർപൂളിന്റെ ലൈപ്സിഗിന് എതിരായുള്ള ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരം അനിശ്ചിതാവസ്ഥയിൽ. കൊറോണയുടെ ജനിതകമാറ്റം വന്ന വൈറസ് വ്യാപിക്കുന്നതിനാൽ പല രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാരെ ജർമ്മനി വിലക്കിയിരിക്കുകയാണ്. ഇംഗ്ലണ്ടും ഈ ലിസ്റ്റിൽ ഉണ്ട്. അതുകൊണ്ട് തന്നെ ലിവർപൂളിന് ജർമ്മനിയിലേക്ക് പ്രവേശിക്കാൻ ആകില്ല. ഫെബ്രുവരി 17നാണ് ലൈപ്സിഗിന് എതിരായ ആദ്യ പാദ മത്സരം നടക്കേണ്ടത്.

ലൈപ്സിഗ് ഉടൻ തന്നെ ഒരു നിഷ്പക്ഷ വേദി കണ്ടു പിടിക്കേണ്ടി വരും. അല്ലായെങ്കിൽ അവർക്ക് തന്നെയാകും തിരിച്ചടി. കളി നടന്നില്ല എങ്കിൽ ഹോം ടീമിന് 3-0 പരാജയം നൽകുക എന്നതാണ് യുവേഫയുടെ നിയമം. ലൈപ്സിഗ് ഇപ്പോൾ ആദ്യ ലിവർപൂളിന്റെ ഹോം മത്സരം നടത്താൻ വേണ്ടി യുവേഫയോട് ആവശ്യപ്പെട്ടിരിക്കുകയാണ്‌.

Exit mobile version