ചാപ്യൻസ് ലീഗ് ഫൈനൽ കാണാൻ ആരാധകർക്കായി സ്റ്റേഡിയം തുറന്ന് റയൽ മാഡ്രിഡ്

- Advertisement -

ക്യിവിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരം ആരാധകർക്ക് സാന്റിയാഗോ ബെര്ണാബ്യൂവിൽ ഇരുന്നു കാണാൻ അവസരം ഒരുങ്ങുന്നു. റയൽ മാഡ്രിഡ് – ലിവർപൂൾ പോരാട്ടം കാണാൻ ഉക്രെയിനിൽ എത്തിച്ചേരാൻ സാധിക്കാത്ത റയൽ ആരാധകർക്ക് വേണ്ടി റയൽ മാഡ്രിഡ് സ്റ്റേഡിയം തുറന്നു കൊടുക്കുന്നു. സ്റ്റേഡിയത്തിൽ ഉടനീളം സ്ഥാപിച്ച വലിയ സ്‌ക്രീനുകളിൽ ആരാധകർക്ക് മത്സരങ്ങൾ കാണാം.

ഇതാദ്യമായല്ല റയൽ സ്റ്റേഡിയം ആരാധകർക്കായി തുറന്നു കൊടുക്കുന്നത്. മെയ് 27 നാണു നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് മൂന്നാം വിജയത്തിനായി ലിവർപൂളിനെതിരെ ഇറങ്ങുന്നത്. സെമിയിൽ ബയേൺ മ്യൂണിക്കിനെ പരാജയപ്പെടുത്തിയാണ് റയൽ മാഡ്രിഡ് ഫൈനലിൽ എത്തിയത്. റോമയെ 7-6 ന്റെ അഗ്രിഗേറ്റിൽ പരാജയപ്പെടുത്തിയാണ് ലിവർപൂൾ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കടന്നത്.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement