യൂറോപ്പ് ആരുടേത്!! ചാമ്പ്യൻസ് ലീഗ് ഫൈനൽ ഇന്ന്, റയൽ മാഡ്രിഡും ലിവർപൂളും പാരീസിൽ

Picsart 22 05 27 21 23 05 564

യൂറോപ്പിലെ ഏറ്റവും വലിയ കിരീടം ലക്ഷ്യമിട്ട് യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇന്ന് റയൽ മാഡ്രിഡും ലിവർപൂളും ഇറങ്ങുകയാണ്‌‌. പാരീസിൽ നടക്കുന്ന ഫൈനലിൽ ലിവർപൂൾ അവരുടെ ഏഴാം ചാമ്പ്യൻസ് ലീഗ് കിരീടത്തിനായി ഇറങ്ങുമ്പോൾ റയൽ മാഡ്രിഡ് 14ആം ചാമ്പ്യൻസ് ലീഗ് കിരീടമാണ് ലക്ഷ്യമിടുന്നത്. ഇരു ടീമുകളും 2019ൽ ഫൈനലിൽ ഏറ്റുമുട്ടിയപ്പോൾ റയൽ മാഡ്രിഡ് ആയിരുന്നു കിരീടം നേടിയത്. എന്നാൽ ലിവർപൂൾ അന്നത്തെക്കാൾ മികച്ച ടീമാണ് ഇപ്പോൾ.

അവർ ഇംഗ്ലണ്ടിൽ രണ്ട് കിരീടം നേടിയാണ് വരുന്നത്. പ്രീമിയർ ലീഗ് കിരീടം ഒരു പോയിന്റിന് നഷ്ടപ്പെട്ട വേദനയും ലിവർപൂളിന് ഉണ്ട്. ഇന്റർ മിലാൻ, ബെൻഫിക, വിയ്യറയൽ എന്നിങ്ങനെ താരതമ്യേന അധികം പ്രയാസമില്ലാത്ത എതിരാളികൾ ആയിരുന്നു ലിവർപൂളിന്റെ വഴിയിൽ ഉണ്ടായിരുന്നത്. എന്നാൽ റയൽ മാഡ്രിഡിന്റെ കാര്യം അങ്ങനെ ആയിരുന്നില്ല. പി എസ് ജി, ചെൽസി, മാഞ്ചസ്റ്റർ സിറ്റി എന്നീ വമ്പന്മാരെ വൻ മത്സരങ്ങളിലൂടെ മറികടന്നാണ് റയൽ ഫൈനലിലേക്ക് എത്തിയത്.20220527 211304

ബെൻസീമ തന്നെയാണ് റയലിനെ മുന്നിൽ നിന്ന് നയിക്കുന്നത്. വിനീഷ്യസും റോഡ്രിഗോയും ബെൻസീമക്ക് പിറകിൽ അത്ഭുത ഫീറ്റുമായുണ്ട് എന്നതും റയലിന് ധൈര്യമാണ്. ഫബിനോയും തിയാഗോയും പരിക്ക് മാറി എത്തിയത് ലിവർപൂളിന് കരുത്തേകും.

ഇന്ന് രാത്രി 12.30നാണ് ഫൈനൽ നടക്കുക. കളി തത്സമയം സോണി ലൈവിലും ടെൻ 2 എച് ഡിയിലും കാണാം.

Previous articleവോൺ ഇത് നിനക്കായി!!! 14 വര്‍ഷത്തിന് ശേഷം വീണ്ടുമൊരു ഫൈനൽ
Next articleതന്റെ ടീമിന് ബൗൺസ് ബാക്ക് ചെയ്യുന്നത് ശീലമാണ് – സഞ്ജു സാംസൺ