Picsart 23 04 25 21 07 04 781

ചാമ്പ്യൻസ് ലീഗ് ഫൈനൽ അമേരിക്കയിൽ നടത്താനുള്ള ആലോചനയിൽ യുവേഫ

അമേരിക്കയിൽ വെച്ച് ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ കളിക്കാനുള്ള സാധ്യത ചർച്ച ചെയ്യുക ആണെന്ന് യുവേഫ പ്രസിഡന്റ് അലക്സാണ്ടർ സെഫെറിൻ അറിയിച്ചു. ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നും ഈ ആശയം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. 2026ൽ അമേരിക്കയിൽ വെച്ചാകും യു സി എൽ ഫൈനൽ നടക്കുക എന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ആ വാർത്തകൾക്ക് ആക്കം കൂട്ടുകയാണ് യുവേഫ പ്രസിഡന്റിന്റെ വാക്കുകൾ.

2025-ലെ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ മ്യൂണിക്കിൽ നടക്കുമെന്നും എന്നാൽ അതിന് ശേഷം 2026-ൽ അമേരിക്കയിൽ ഫൈനൽ നടക്കാനുള്ള സാധ്യത പരിഗണിക്കുമെന്നും സെഫെറിൻ സൂചിപ്പിച്ചു. ചാമ്പ്യൻസ് ലീഗ് ഫൈനൽ എല്ലായ്‌പ്പോഴും യൂറോപ്പിൽ നടന്നിട്ടുള്ളതിനാൽ ഈ നീക്കം വലിയ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തും. നേരത്തെ ലാലിഗ മത്സരങ്ങൾ അമേരിക്കയിൽ നടത്താൽ സ്പാനിഷ് എഫ് എ ശ്രമിച്ചത് വലിയ വിമർശനം ക്ഷണിച്ചു വരുത്തിയിരുന്നു.

Exit mobile version