ചാമ്പ്യൻസ് ലീഗ് നഗരത്തിൽ ബോംബ് ഭീഷണി, മെട്രോ സ്റ്റേഷനുകൾ അടച്ചു

- Advertisement -

ചാമ്പ്യൻസ് ലീഗ് ഫൈനൽ നടക്കുന്ന നഗരമായ യുക്രെയിനിലെ കീവിൽ ബോംബ് ഭീഷണിയെ തുടർന്ന് അഞ്ച് മെട്രോ സ്റ്റേഷനുകൾ അടച്ചു. Dnipro, Hydropark, Livoberezhna, Arsenalna, Heroiv Dnipra എന്നീ മെട്രോ സ്റ്റേഷനുകളിലാണ് ബോംബ് സ്ഫോടനം ഉണ്ടാകുമെൻ ഭീഷണി എത്തിയത്‌ തുടർന്ന് അഞ്ച് സ്റ്റേഷനുകളും അടച്ച് ആൾക്കാരെ ഒഴിപ്പിച്ച് പോലീസ് പരിശോധന നടത്തി. ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞതോടെ സ്റ്റേഷനുകൾ തുറന്ന പ്രവർത്തിക്കാൻ തുടങ്ങി.

സ്ഥിതിഗതികൾ ശാന്തമാണെന്നും യാതൊരു സുരക്ഷാ പ്രശ്നങ്ങളും ചാമ്പ്യൻസ് ലീഗ് ഫൈനലിന് ഇല്ലെന്നും യുക്രെയിൻ പോലീസ് അറിയിച്ചു. നേരത്തെ രണ്ടാഴച മുമ്പ് ചാമ്പ്യൻസ് ലീഗ് ഫൈനൽ അക്രമിക്കുമെന്ന് ഐസിസിന്റെത് എന്ന പേരിൽ വീഡിയോ സന്ദേശം പുറത്തുവന്നിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement