ചാമ്പ്യൻസ് ലീഗ് നറുക്കെടുപ്പ്, യൂണൈറ്റഡിനും ലിവർപൂളിനും കടുത്ത പോരാട്ടങ്ങൾ

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ഫൈനൽ നറുക്കെടുപ്പ് വന്നപ്പോൾ ഇംഗ്ലീഷ് ക്ലബ്ബ്കളായ മാഞ്ചസ്റ്റർ യൂണൈറ്റഡിനും ലിവർപൂളിനും കടുത്ത എതിരാളികൾ. മൗറീഞ്ഞോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് നെയ്മറും എംബപ്പേയും അടങ്ങുന്ന പി എസ് ജി ആണ് എതിരാളികൾ എങ്കിൽ കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ ലിവർപൂളിന് ജർമ്മൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക് ആണ് എതിരാളികൾ. റൊണാൾഡോയുടെ യുവന്റസ് അത്ലറ്റികോ മാഡ്രിഡിനെതിരെ ഇറങ്ങുമ്പോൾ മെസ്സിയുടെ ബാഴ്സക്ക് താരതമ്യേന എളുപ്പമാക്കാൻ സാധ്യതയുള്ള ലിയോൺ ആണ് എതിരാളികൾ. മറ്റു മത്സര ക്രമങ്ങൾ താഴെ :

ശാൽകെ vs മാഞ്ചസ്റ്റർ സിറ്റി

അത്ലറ്റികോ vs യുവന്റസ്

മാഞ്ചസ്റ്റർ യുണൈറ്റഡ് vs പി എസ് ജി

ബൊറൂസിയ ഡോർട്ട് മുണ്ട് vs ടോട്ടൻഹാം

ലിയോൺ vs ബാഴ്സലോണ

റോമ vs പോർട്ടോ

അയാക്‌സ് vs റയൽ മാഡ്രിഡ്

ലിവർപൂൾ vs ബയേൺ മ്യൂണിക്

 

 

Previous articleഓള്‍റൗണ്ട് മികവുമായി വിന്‍ഡീസ്, ടി20 ജയം 10.5 ഓവറില്‍
Next articleചാമ്പ്യൻസ് ലീഗിൽ സൂപ്പർ പോരാട്ടം, മാഞ്ചസ്റ്റർ യുണൈറ്റഡും പി എസ് ജിയും നേർക്കുനേർ