ചാമ്പ്യൻസ് ലീഗ് പോരിനായി ഇന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിൽ

20201101 212420
Credit; Twitter

ഇന്ന് നടക്കുന്ന ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരത്തിൽ യുവന്റസ് പോർച്ചുഗീസ് ചാമ്പ്യന്മാരായ പോർട്ടോയെ നേരിടും. യുവന്റസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് സ്വന്തം നാടായ പോർച്ചുഗലിൽ ഇറങ്ങും. മുമ്പ് ആറു തവണ റൊണാൾഡോ പോർട്ടോയ്ക്ക് എതിരെ കളിച്ചിട്ടുണ്ട് എങ്കിലും അത്ര നല്ല ഓർമ്മ അല്ല റൊണാൾഡോക്ക് ഉള്ളത്. ആകെ ഒരു തവണ മാത്രമെ റൊണാൾഡോ ആയിരിക്കെ പോർട്ടോയ്ക്ക് എതിരെ വിജയിച്ചിട്ടുള്ളൂ.

എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആയിരിക്കെ റൊണാൾഡോ പോർട്ടോയ്ക്ക് എതിരെ നേടിയ ഗോൾ ഏറെ പ്രശസ്തമാണ്. ഇന്ന് അത്തരം ഒരു രാത്രി ആകും റൊണാൾഡോ ആഗ്രഹിക്കുന്നത്. യുവന്റസ് താരങ്ങളായ ഡനിലോ, സാൻട്രോ എന്നിവർക്ക് പോർട്ടോ മുൻ ക്ലബ് കൂടിയാണ്. ഇരു ടീമുകളും അത്ര നല്ല ഫോമിൽ അല്ല ഇപ്പോൾ ഉള്ളത്. തുടർച്ചയായി നാലു സമനിലകൾക്ക് ശേഷമാണ് പോർട്ടോ ഇന്ന് ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ഇറങ്ങുന്നത്.

യുവന്റ്സ് ആകട്ടെ നാപോളിക്ക് എതിരായ പരാജയത്തിന്റെ ക്ഷീണത്തിലാണ്. ഇന്ന് രാത്രി 1.30ന് ആണ് മത്സരം നടക്കുക. ഇന്ന നടക്കുന്ന മറ്റൊരു പ്രീക്വാർട്ടർ പോരിൽ സെവിയ്യ ബൊറൂസിയ ഡോർട്മുണ്ടിനെ നേരിടും.

Previous articleവിജയിച്ചെ പറ്റൂ, ഗോവ ഇന്ന് ഒഡീഷയ്ക്ക് എതിരെ
Next articleറൂബ്ലേവിനെ അനായാസം മറികടന്നു മൂന്നാം റാങ്കിലേക്കും സെമിഫൈനലിലേക്കും മുന്നേറി മെദ്വദേവ്