
റയൽ മാഡ്രിഡിനേയും ക്രിസ്റ്റിയാനോ റൊണാൾഡോയേയും വീണ്ടും നേരിടേണ്ടി വന്നത് തനിക്ക് ഉറക്കമില്ലാ രാത്രികൾ സമ്മാനിക്കുന്നുവെന്ന് യുവന്റസ് ക്യാപ്റ്റൻ ബഫൺ. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ആദ്യപാദ മത്സരത്തിന് മുന്നോടിയായാണ് ബഫണിന്റെ അഭിപ്രായ പ്രകടനം. കഴിഞ്ഞ സീസണിൽ കാർഡിഫിൽ വെച്ച് നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിന് ശേഷമാദ്യമായാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. സീരി എ ചാമ്പ്യന്മാരെ 4-1 ന് തകർത്താണ് റയൽ മാഡ്രിഡ് കിരീടം നേടിയത്.
മിലാനെ 3-1 ന് തോൽപ്പിച്ച ആത്മവിശ്വാസവുമായാണ് യുവന്റസ് ടൂറിനിൽ ഇറങ്ങുന്നത്. ഗാരത് ബെയ്ലിന്റെ തകർപ്പൻ പ്രകടനത്തിൽ ലാസ് പാൽമാസിനെ തകർത്താണ് റയൽ ചാമ്പ്യൻസ് ലീഗിന് ഇറങ്ങുന്നത്. ക്രിസ്റ്റിയാനോ, ക്രൂസ്,മാഴ്സെല്ലോ തുടങ്ങിയ പ്രമുഖർക്കെല്ലാം സിദാൻ വിശ്രമം അനുവദിച്ചിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial