ഡോർട്ട്മുണ്ടിന് സമനില

ചാമ്പ്യൻസ് ലീഗിൽ ബൊറൂസിയ ഡോർട്ട്മുണ്ട് – എപോൽ മത്സരം സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് പോയന്റ് പങ്കിട്ടെടുത്തത്. ഡോർട്ട്മുണ്ടിന് വേണ്ടി റാഫേൽ ഗുരേരോയും എപോലിന് വേണ്ടി മൈക്കൽ പോട്ടും ഗോളടിച്ചു. ഗ്രൂപ്പ് H ൽ രണ്ടാം സ്ഥാനക്കാരായ റയലിനും 5 പോയന്റ് പിറകിലാണ് ഡോർട്ട്മുണ്ടിന്റെ സ്ഥാനം. 2011-12 സീസണിനിന് ശേഷം ആദ്യമായി ഗ്രൂപ്പ് സ്റ്റേജിൽ വെച്ച് തന്നെ മഞ്ഞപ്പട പുറത്ത് പോകാനുള്ള സാഹചര്യമാണ് ഉരുത്തിരിയുന്നത്.

5 മത്സരങ്ങളിൽ ഒരു വിജയവുമായി ചാമ്പ്യൻസ് ലീഗിലേക്ക് വന്ന പീറ്റർ ബോഷിനും സംഘത്തിനും ഒരു വിജയം അനിവാര്യമായിരുന്നു. എന്നാൽ എപോൽ കരുതി വെച്ചിരുന്നത് മികച്ച പ്രതിരോധമായിരുന്നു. സൂപ്പർ താരം ഓബ്മയാങിന് തിളങ്ങാൻ സാധിക്കാതിരുന്നത് ഡോർട്ട്മുണ്ടിന് തിരിച്ചടിയായി. 29 ആം മിനുട്ടിൽ ഡോർട്ട്മുണ്ട് ഗരേരോയിലൂടെ ലീഡ് നേടി എങ്കിലും സൈപ്രസിൽ മഞ്ഞപ്പടയുടെ ഗോളി ബുർകിയെ കടത്തിവെട്ടിയ മൈക്കൽ പോട്ട് ഇവിടെയും അതാവർത്തിച്ചു‌. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരു സമനില ഗോൾ.  എന്നാൽ ആന്ദ്രെ യെർമലാങ്കോയെ വൈകി ഇറക്കിയ ബോഷിന്റെ തീരുമാനങ്ങൾ പിഴച്ചു. ഉക്രേനിയൻ താരത്തിന് അക്രമണത്തിന്റെ മൂർച്ച കുട്ടാനായെങ്കിലും ഗോളടിക്കാനായില്ല. വീക്കെൻഡിൽ ഡോർട്ട്മുണ്ടിനെ കാത്തിരിക്കുന്നത് ജർമ്മൻ ക്ലാസിക്കോയാണ്‌. ചാമ്പ്യന്മാരായ ബയേണിനെ അട്ടിമറിക്കാൻ സാധിക്കുമോ അതോ പീറ്റർ ബോഷിന്റെ തലയുരുളുമോ? കാത്തിരുന്ന് കാണാം

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഹ്യൂമേട്ടൻ കേരള മണ്ണിൽ എത്തി
Next articleലെപ്സിഗിനെ തകർത്ത് പോർട്ടോ