ചാമ്പ്യൻസ് ലീഗ് നേടിയാൽ ഒരോ പി എസ് ജി താരത്തിനും നാലര കോടി ബോണസ്

- Advertisement -

ചാമ്പ്യൻസ് ലീഗ് ഫൈനലിന് മുമ്പായി പി എസ് ജി താരങ്ങൾക്ക് ഒരു വൻ ഓഫർ വെച്ചിരിക്കുകയാണ് പി എസ് ജിയുടെ ഖത്തർ ഉടമകൾ. ഫൈനൽ ജയിച്ച് കിരീടം നേടിയാൽ ഒരോ പി എസ് ജി താരത്തിനും 5 ലക്ഷം യൂറോ ആണ് ക്ലബ് ഉടമയായ നാസർ അൽ ഖലെഫി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഏകദേശം നാലര കോടി ഇന്ത്യൻ രൂപയോളും വരും ഈ തുക. യൂറോപ്യൻ ഫുട്ബോൾ ചരിത്രത്തിൽ ഒരു ടീമിന് മുഴുവനായി ഇത്രയും ബോണസ് ലഭിക്കുന്നത് ഇതാദ്യമായാകും.

മുമ്പ് ഏഷ്യൻ കപ്പ് വിജയിച്ചപ്പോൾ ഖത്തർ രാജ്യാന്തര ടീമിലെ മുഴുവൻ താരങ്ങൾക്കും സ്വപ്ന തുല്യമായ ബോണസ് ഖത്തർ ഗവണ്മെന്റ് നൽകിയിരുന്നു. അത്തരത്തിൽ ഒരു ബോണസാണ് ഇവിടെയും താരങ്ങൾക്ക് ലഭിക്കാൻ പോകുന്നത്. എന്നാൽ അതിനു മുമ്പ് ഫൈനലിൽ ബയേൺ എന്ന വൻ ശക്തിയെ പി എസ് ജി കീഴ്പ്പെടുത്തണം. പി എസ് ജിയുടെ ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനലാണിത്. ഖത്തർ ഉടമകൾ പി എസ് ജി ഏറ്റെടുത്തത് മുതൽ ക്ലബിന്റെ പ്രധാന ലക്ഷ്യമായിരുന്നു യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം.

Advertisement