ചാമ്പ്യൻസ് ലീഗ്: സെവിയ്യയെ തകർത്ത് ബയേൺ മ്യൂണിക്ക്

- Advertisement -

ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിന്റെ ആദ്യ പാദ മത്സരത്തിൽ ബയേൺ മ്യൂണിക്കിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ലാലീഗയിലെ ആറാം സ്ഥാനക്കാരായ സെവിയ്യയെ ബയേൺ പരാജയപ്പെടുത്തിയത്. സെവിയ്യക്ക് വേണ്ടി ആശ്വാസ ഗോൾ പാബ്ലോ സരാബിയ നേടിയപ്പോൾ തിയാഗോയും ജിസസ് നവാസിന്റെ ഓൺ ഗോളുമാണ് ബയേണിന് വിജയം നേടിക്കൊടുത്തത്.

ബാഴ്സയോട് മികച്ച പ്രകടനം കാഴ്ച വെച്ച ആത്മവിശ്വാസവുമായി ഇറങ്ങിയ സെവിയ്യക്ക് പിഴച്ചു. ആദ്യ ഗോളിന് സെവിയ്യ നന്ദി പറയേണ്ടത് റഫറിയോടാണ്. ക്ലിയർ ഹാന്റ്ബോൾ ആയിരുന്നിട്ടും മാച്ച് റഫറി ഗോൾ അനുവദിക്കുകയായിരുന്നു. 5 മിനുട്ടിന് ശേഷം റിബറിയുടെ തകർപ്പൻ ഷോട്ട് നവാസിന്റെ കാലിൽ തട്ടി ഡിഫ്ലെക്റ്റ് ചെയ്ത് സെവിയ്യയുടെ വലകുലുക്കി.
മനോഹരമായൊരു ഹെഡറിലൂടെയാണ് തിയാഗോ ബയേണിന്റെ ലീഡുയർത്തിയത്. റിബറി ചിപ്പ് ചെയ്ത പന്ത് തിയാഗോ ഗോളാക്കി മാറ്റി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement