തുർക്കി കീഴടക്കി ബയേൺ മ്യൂണിക്ക്

- Advertisement -

ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിന് വീണ്ടും ജയം. രണ്ടാം പാദ മത്സരത്തിൽ ടർക്കിഷ് ചാമ്പ്യന്മാരായ ബസിക്താഷിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബയേൺ പരാജയപ്പെടുത്തിയത്. 8 -1 എന്ന അഗ്രിഗേറ്റ് സ്കോറിലാണ് ബയേൺ ക്വാർട്ടറിലേക്ക് കടക്കുന്നത്.ചാമ്പ്യൻസ് ലീഗിൽ അപരാജിതമായ മറ്റൊരു മത്സരം കൂടി യപ്പ് ഹൈങ്കിസ് തന്റെ പേരിൽ കൂട്ടിച്ചെർത്തു. തിയാഗോയും വാഗ്നറുമാണ് ബയേണിന് വേണ്ടി ഗോൾ നേടിയത്. വാഗ്നർ ലവ് ബസിക്താഷിന്റെ ആശ്വസ ഗോൾ നേടി.

പതിനെട്ടാം മിനുട്ടിലാണ് ബയേണിന്റെ ആദ്യ ഗോൾ പിറക്കുന്നത്. ഇതോടു കൂടി ബയേൺ ലീഡ് ആറ് ഗോളായി ഉയർത്തി. പരിക്കിൽ നിന്നും മോചിതനായെത്തിയ തിയാഗോ അൽകാൻട്രയാണ് ഗോളടിച്ചത്. മുള്ളറാണ് അസിസ്റ്റ് പ്രൊവൈടു ചെയ്തത്. ബയേൺ മ്യൂണിക്കിന്റെ ഈ സീസണിലെ നൂറാം ഗോളായിരുന്നു അത്.

ആദ്യ പകുതിയിൽ പിന്നീട് ഗോളുകൾ ഒന്നും പിറന്നില്ലെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗാഖോൻ ഗാനുലിന്റെ ഓൺ ഗോളിലൂടെ ബയേൺ ലീഡുയർത്തി. റഫീഞ്ഞയുടെ തകർപ്പൻ ക്രോസാൺ ഓൺ ഗോളായി മാറിയത്. അൻപത്തിയൊൻപതാം മിനുട്ടിലെ വാഗ്നർ ലവിന്റെ ഗോളോടു കൂടി ബെസിക്താഷ് അക്കൗണ്ട് തുറന്നു. ലെവൻഡോസ്കിക്ക് പകരക്കായിറങ്ങിയ സാൻഡ്രോ വാഗ്നറും ബയേണിന് വേണ്ടി ഗോളടിച്ചു. 8-1ന്റെ തകർപ്പൻ വിജയവുമായിനി ബയേൺ ചാമ്പ്യൻസ്‌ ലീഗ് ക്വാർട്ടറിലേക്ക്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement