ചാമ്പ്യൻസ് ലീഗിൽ കുതിപ്പ് തുടർന്ന് ബയേൺ മ്യൂണിക്ക്

Robertlewandowskicropped Robertlewandowskicropped 19iwp4f8f14n41guddtfdx6aop
- Advertisement -

ചാമ്പ്യൻസ് ലീഗിൽ കുതിപ്പ് തുടർന്ന് ബയേൺ മ്യൂണിക്ക്. നിലവിലെ ചാമ്പ്യന്മാരായ ബയേൺ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് റെഡ്ബുൾ സാൽസ്ബർഗിനെ പരാജയപ്പെടുത്തിയത്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എയിൽ നാലിൽ നാല് മത്സരങ്ങളും ജയിച്ച് നോകൗട്ട് സ്റ്റേജിൽ ബയേൺ ബർത്ത് ഉറപ്പാക്കി.

റോബർട്ട് ലെവൻഡോസ്കി, കിംഗ്സ്ലി കോമൻ, ലെറോയ് സാനെ എന്നിവർ ബയേണിനായി ഗോളടിച്ചപ്പോൾ മെർജിം ബെരിഷയാണ് ആസ്ട്രിയൻ ക്ലബ്ബിന്റെ ആശ്വാസ ഗോൾ നേടിയത്. കളിയുടെ 66ആം മിനുട്ടിൽ മാർക്കോ റോക്ക ചുവപ്പ് കണ്ട് പുറത്ത് പോയി. ആഴ്ച്ചകൾക്ക് മുൻപ് 6-2ന്റെ വമ്പൻ ജയം നേടിയ ബയേൺ ആയിരുന്നില്ല കളിക്കളത്തിൽ എങ്കിലും മാനുവൽ നുയറിന്റെയും അക്രമണനിരയുടേയും പിൻബലത്തിൽ ബയേൺ മ്യൂണിക്ക് വിജയക്കുതിപ്പ് തുടരുകയാണ്.

Advertisement