തിരിച്ചു വന്നു അയാക്സിന് എതിരെ നിർണായക സമനില പിടിച്ചു അറ്റലാന്റ, ജയം കണ്ടു പോർട്ടോ

Screenshot 20201028 042741
- Advertisement -

ചാമ്പ്യൻസ് ലീഗിൽ നിർണായക സമനില പിടിച്ച് എടുത്ത് അറ്റലാന്റ. ആദ്യ പകുതിയിൽ രണ്ടു ഗോളുകൾക്ക് പിറകിൽ നിന്ന ശേഷമായിരുന്നു ഇറ്റാലിയൻ ടീമിന്റെ തിരിച്ചു വരവ്. 30 മത്തെ മിനിറ്റിൽ ടാടിച്ചിന്റെ പെനാൽട്ടിയിൽ മുന്നിലെത്തിയ അയാക്സ് 38 മത്തെ മിനിറ്റിൽ ട്രറോറയിലൂടെ തങ്ങളുടെ മുൻതൂക്കം ഇരട്ടിയാക്കി. എന്നാൽ രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചു വരുന്ന അറ്റലാന്റയെ ആണ് മത്സരത്തിൽ കണ്ടത്. 54 മത്തെ മിനിറ്റിൽ പാപ ഗോമസിന്റെ പാസിൽ നിന്നു ദുവാൻ സപാറ്റ ആണ് അവരുടെ ആദ്യ മറുപടി ഗോൾ നേടിയത്.

തുടർന്ന് 60 മത്തെ മിനിറ്റിൽ പ്രത്യാക്രമണത്തിൽ പാസലിച്ചിന്റെ പാസിൽ നിന്നു തന്റെ രണ്ടാം ഗോൾ നേടിയ സപാറ്റ അറ്റലാന്റക്ക് നിർണായകമായ ഒരു പോയിന്റ് സമ്മാനിച്ചു. ഇതോടെ ഗ്രൂപ്പ് ഡിയിൽ ലിവർപൂളിന് പിറകിൽ രണ്ടാമത് ആണ് അവർ. അതേസമയം ഗ്രൂപ്പ് സിയിൽ എഫ്.സി പോർട്ടോ ഒളിമ്പിയാക്കോസിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് മറികടന്നു തങ്ങളുടെ ആദ്യ ജയം കണ്ടത്തി. 11 മത്തെ മിനിറ്റിൽ ഫാബിയോ വിയേര, 85 മത്തെ മിനിറ്റിൽ സെർജിയോ ഒളിവിയേര എന്നിവർ നേടിയ ഗോളുകൾക്ക് ആണ് പോർച്ചുഗീസ് ടീമിന്റെ ജയം.

Advertisement