ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ തിരിച്ചു കിട്ടിയ പണം അറ്റലാന്റ ആരാധകർ കൊറോണ പ്രതിരോധങ്ങൾക്ക് നൽകും

- Advertisement -

അടച്ചിട്ട സ്റ്റേഡിയത്തിൽ നടന്ന തങ്ങളുടെ മത്സരത്തിലെ ടിക്കറ്റിന്റെ തിരിച്ചു കിട്ടിയ പണം മുഴുവൻ കൊറോണ പ്രതിരോധപ്രവർത്തനങ്ങൾക്ക് നൽകി ഇറ്റാലിയൻ ടീം അറ്റലാന്റ ആരാധകർ. രാത്രി നടന്ന വലൻസിയ അറ്റലാന്റ മത്സരത്തിൽ നിന്ന് തിരിച്ചു കിട്ടിയ പണം ആണ് ആരാധകർ നൽകുക.

കൊറോണ ഭീതി മൂലം അടച്ചിട്ട സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വമ്പൻ ജയം ആണ് അറ്റലാന്റ നേടിയത്. ചരിത്രം സൃഷ്ടിച്ച് ചാമ്പ്യൻസ് ലീഗ് അവസാന എട്ടിൽ എത്താനും അവർക്ക് ആയി. ഏതാണ്ട് 40,000 യൂറോ ആണ് അറ്റലാന്റ ആരാധകർ സമീപപ്രദേശങ്ങളിലെ ഹോസ്പിറ്റലുകളിൽ കൊറോണ പ്രതിരോധപ്രവർത്തനങ്ങൾക്ക് ആയി നൽകുക. നിലവിൽ സീരി എ കൊറോണ ഭീതിയിൽ നിർത്തി വച്ചിരിക്കുക ആണ്. മറ്റ് ആരാധകർക്ക് കൂടി മാതൃക ആവുക ആണ് അറ്റലാന്റ ആരാധകർ.

Advertisement