ഇന്നലെ പിറന്നത് അർജന്റീനയുടെ അഞ്ഞൂറാം ചാമ്പ്യൻസ് ലീഗ് ഗോൾ

- Advertisement -

ഇന്നലെ അയാക്സിനായി തഗ്ലിയാഫികോ നേടിയ ഗോൾ അർജന്റീനൻ ഫുട്ബോളിളെ ഒരു നാഴികക്കല്ലായി. യുവേഫ ചാമ്പ്യൻസ് ലീഗിൽ പിറക്കുന്ന അഞ്ഞൂറാം അർജന്റീനൻ ഗോളായിരുന്നു ഇത്. ഇന്നലെ ഏതൻസിനെതിരെ തഗ്കിയാഫികോ നേടിയ ആദ്യ ഗോളാണ് 500 എന്ന നമ്പറിൽ തൊട്ടത്. ഈ 500 ഗോളുകളിൽ വലിയ പങ്കും ബാഴ്സലോണ താരമായ മെസ്സിയുടേതാണ്. 500 ഗോളിൽ 103 ഗോളുകൾ മെസ്സിയാണ് സ്കോർ ചെയ്തത്.

Advertisement